സ്കൂ​ട്ട​ർ ബ​സി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി വി​ദ്യാ​ർ​ഥി അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു
Saturday, November 23, 2019 12:28 AM IST
ആ​റ്റി​ങ്ങ​ൽ: നി​യ​ന്ത്ര​ണം​വി​ട്ട സ്കൂ​ട്ട​ർ ബ​സി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി വി​ദ്യാ​ർ​ഥി അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ 9.15ന് ​കൊ​ടു​മ​ൺ ക്ഷേ​ത്ര ക​വാ​ട​ത്തി​ന് മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്.
കൂ​ന്ത​ള്ളൂ​ർ ഹൈ​സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി സ​ഞ്ച​രി​ച്ച ബൈ​ക്കാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കാ​ൻ​ ശ്ര​മി​ക്ക​വേ വാ​ഹ​നം നി​യ​ന്ത്ര​ണം വി​ട്ട് സ്വ​കാ​ര്യ ബ​സി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം വി​ട്ട ഉ​ട​നെ വി​ദ്യാ​ർ​ഥി റോ​ഡി​ന്‍റെ വ​ശ​ത്തേ​ക്ക് ചാ​ടി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. പോ​ലീ​സ് എ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ലൈ​സ​ൻ​സി​ല്ലാ​തെ വി​ദ്യാ​ർ​ഥി​ക​ൾ വാ​ഹ​ന​ങ്ങ​ളി​ൽ അ​മി​ത വേ​ഗ​ത​യി​ൽ പോ​കു​ന്ന​ത് ഇ​വി​ടെ പ​തി​വാ​ണെ​ന്നും ഇ​തൊ​രു സ്ഥി​രം അ​പ​ക​ട​മേ​ഖ​ല​യാ​ണെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.