പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച കേ​സ്: യു​വാ​വ് അ​റ​സ്റ്റി​ൽ
Saturday, November 23, 2019 12:28 AM IST
തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ സി​റ്റി ഷാ​ഡോ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​നി​ര​വ​ധി മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​യാ​യ ക​ഴ​ക്കൂ​ട്ടം നൗ​ഫി​ൻ മ​ൻ​സി​ലി​ൽ റ​ഹീ​സ് ഖാ​ൻ (32) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
നേ​മം പോ​ലീ​സ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. നേ​മം സ്റ്റു​ഡി​യോ റോ​ഡി​ലെ റ​സി​യാ​യെ ആ​ക്ര​മി​ച്ച കേ​സ് അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ നേ​മം എ​സ്ഐ​യേ​യും പോ​ലീ​സു​കാ​രെ​യും ആ​ക്ര​മി​ച്ച് കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ന് ത​ട​സം വ​രു​ത്തി​യെ​ന്നാ​ണ് കേ​സ്.​നൂ​റോ​ളം മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​യാ​യ ഇ​യാ​ൾ നി​ര​വ​ധി ത​വ​ണ ജ​യി​ൽ ശി​ക്ഷ​യും അ​നു​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​
സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ പോ​യ ഇ​യാ​ളെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്.​ജി​ല്ലാ ക്രൈം ​ബ്രാ​ഞ്ച് ഏ​സി എം.​എ​സ്.​സ​ന്തോ​ഷ്, നേ​മം എ​സ്എ​ച്ച്ഓ ബൈ​ജു എ​ൽ.​എ​സ് നാ​യ​ർ , എ​സ്ഐ​മാ​രാ​യ സ​നോ​ജ്, സു​ധീ​ഷ്, ഷാ​ഡോ ടീ​മം​ഗ​ങ്ങ​ൾ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​നും അ​ന്വേ​ഷ​ണ​ത്തി​നും നേ​തൃ​ത്വം ന​ൽ​കി​യ​ത്.