തിരുവനന്തപുരം: കരമനയിലെ ദുരൂഹമരണങ്ങളും ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ മുൻ ജില്ല കളക്ടർ ഉൾപ്പെടെ പത്തു പ്രതികൾ നൽകിയ മുൻകൂർ ജാമ്യ ഹർജി തള്ളി.
പ്രതികളുടെ നിരപരാധിത്വത്തം അറിയുവാൻ അന്വേഷണത്തോട് പ്രതികൾ സഹകരിക്കണം ജാമ്യ അനുവദിച്ചാൽ ഇത് സാധ്യമാകണം എന്ന് ഇല്ലാ,മാത്രമല്ല പ്രാരംഭ അന്വേഷണത്തിൽ മുന്നോട് പോകുന്ന കേസിൽ പ്രതികൾക്ക് ജാമ്യം അനുവദിച്ചാൽ കേസ് അട്ടിമറിക്കാൻ സാഹചര്യം ഉണ്ടെന്ന നിരീക്ഷണത്തോടെയാണ് ജാമ്യ ഹർജി നൽകിയത്.തിരുവനന്തപുരം പ്രിസൻസിപ്പൽ ജില്ലാജഡ്ജ് കെ.ബാബുവിന്റേതാണ് ഉത്തരവ്. മുൻ ജില്ലാ കളക്ടർ മോഹൻ ദാസ്,ഭാര്യ മായാദേവി,മുൻ കാര്യസ്ഥൻ സഹദേവൻ,വിൽപത്രത്തിൽ സാക്ഷിയായ അനിൽ കുമാർ,ലതാദേവി,ശ്യാം കുമാർ,സരസ ദേവി,സുലോചന ദേവി,വി.ടി.നായർ,ശങ്കര മേനോൻ എന്നിവർ നൽകിയ മുൻകൂർ ജാമ്യ അപേക്ഷ കോടതിയിൽ നൽകിയിരുന്നത്.രവീന്ദ്രൻ നായർ,ലീല എന്നിവർ ജാമ്യ അപേക്ഷ നൽകിയിരുന്നില്ല. കരമനയിലെ ദുരൂഹമരണങ്ങളും ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ ജില്ല കളക്ടർ ഉൾപ്പെടെ 12 പേരെ പ്രതിയാക്കി എഫ്ഐആർ തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടിയിൽ ഒക്ടോബർ 17ന് കരമന പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. വഞ്ചന,ക്രിമിനൽ ഗുഢാലോചന,വധിക്കുമെന്ന് ഭീഷണിപ്പെടുത്തൽ എന്നീ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്.ഇതിനു തൊട്ടു പിന്നാലെയാണ് പ്രതികൾ മുൻകൂർ ജാമ്യ ഹർജിയുമായി കോടതിയെ സമീപിക്കുന്നത്.
കോടതി ജീവനക്കാരനും കുടുംബത്തിന്റെ കാര്യസ്ഥനുമായ രവീന്ദ്രൻ നായർ,സഹദേവൻ,മായാദേവി,ലതാദേവി,ശ്യാം കുമാർ,സരസ ദേവി,സുലോചന ദേവി,വി.ടി.നായർ,ശങ്കര മേനോൻ,മോഹൻദാസ്,ലീല,അനിൽ കുമാർ എന്നിവരാണ് കേസിലെ പ്രതികൾ.