മാ​ണി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ചു
Saturday, November 23, 2019 12:26 AM IST
വെ​മ്പാ​യം: മാ​ണി​ക്ക​ൽ പ​ഞ്ച​യ​ത്തി​ലെ മ​ഹാ​ത്മാ ഗാ​ന്ധി ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ന​ട​ത്തി​പ്പി​ൽ ക്ര​മ​ക്കേ​ടു​ണ്ടെ​ന്നും, തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തൊ​ഴി​ൽ നി​ഷേ​ധി​ക്കു​ന്നെ​ന്നും ആ​രോ​പി​ച്ച് കോ​ലി​യ​ക്കോ​ട് , ത​ല​യ​ൽ, തീ​പ്പു​ക​ൾ, ചി​റ​ത്ത​ല​ക്ക​ൽ വാ​ർ​ഡി​ലെ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും മാ​ണി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ചു.
ഉ​ദ്യോ​ഗ​സ്ഥ​ർ ചി​ല വാ​ർ​ഡു​ക​ളി​ൽ മാ​ത്രം തൊ​ഴി​ൽ ന​ൽ​കു​ക​യും സാ​മ്പ​ത്തി​ക വ​ർ​ഷം അ​വ​സാ​നി​ക്കാ​ൻ മാ​സ​ങ്ങ​ൾ ബാ​ക്കി നി​ൽ​ക്കെ പു​തി​യ തൊ​ഴി​ൽ ദി​ന​ങ്ങ​ൾ നി​ഷേ​ധി​ക്കു​ക​യും ചെ​യ്താ​യി പ​ഞ്ചാ​യ​ത്തി​ലെ കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ൾ ആ​രോ​പി​ക്കു​ന്നു.
പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കോ​ലി​യ​ക്കോ​ട് മ​ഹേ​ന്ദ്ര​ൻ , പ​ള്ളി​ക്ക​ൽ ന​സീ​ർ, ത​ല​യ​ൽ ഗോ​പ​ൻ, ജാ​സ്മി​ൻ ഇ​ല്യാ​സ്, ശ​ര​ണ്യ എ​ന്നി​വ​ർ ഉ​പ​രോ​ധ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.
​സം​ഭ​വ​മ​റി​ഞ്ഞ് വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് ഇ​ൻ​സ്പ​ക്ട​ർ ബി.​ജ​യ​ൻ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്ത് എ​ത്തി ഇ​രു​വി​ഭാ​ഗ​ങ്ങ​ളു​മാ​യി സം​സാ​രി​ച്ചു. തു​ട​ർ​ന്ന് ഏ​ഴു ദി​വ​സ​ത്തി​ന​കം എ​ല്ലാ തൊ​ഴി​ലാ​ളി​ക​ൾ​ക്കും അ​ർ​ഹ​ത​പ്പെ​ട്ട തൊ​ഴി​ൽ ന​ൽ​കു​മെ​ന്ന് സെ​ക്ര​ട്ട​റി ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് രേ​ഖാ​മൂ​ലം ഉ​റ​പ്പ് ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ച്ചു.