ക​ളി​ക്ക​ളം: സ്കൂ​ൾ കാ​യി​ക മേ​ള​യ്ക്ക് നാ​ളെ കൊ​ടി​യേ​റും
Saturday, November 23, 2019 12:26 AM IST
തി​രു​വ​ന​ന്ത​പു​രം: പ​ട്ടി​ക വ​ർ​ഗ​വി​ക​സ​ന​വ​കു​പ്പി​നു കീ​ഴി​ലെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ കാ​യി​ക മാ​മാ​ങ്കം ക​ളി​ക്ക​ള​ത്തി​ന് നാ​ളെ തു​ട​ക്ക​മാ​കും. കാ​ര്യ​വ​ട്ടം എ​ൽ​എ​ൻ​സി​പ​ഇ​യി​ൽ നാ​ളെ രാ​വി​ലെ ഒ​മ്പ​തി​ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ കാ​യി​ക മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും.1200​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലാ​യി മാ​റ്റു​ര​യ്ക്കും. സം​സ്ഥാ​ന​ത​ല​ത്തി​ൽ തു​ട​ർ​ച്ച​യാ​യി ഇ​ത് അ​ഞ്ചാം​ത​വ​ണ​യാ​ണ് ക​ളി​ക്ക​ളം കാ​യി​ക​മേ​ള ന​ട​ക്കു​ന്ന​ത്. കാ​ര്യ​വ​ട്ടം എ​ൽ​എ​ൻ​സി​പി​ഇ (ല​ക്ഷ്മി​ബാ​യി നാ​ഷ​ണ​ൽ കോ​ള​ജ് ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ), ഗ്രീ​ൻ​ഫീ​ൽ​ഡ് സ്പോ​ർ​ട്സ് ഹ​ബ്ബ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന മേ​ള 26ന് ​സ​മാ​പി​ക്കും.​ക​ബ​ടി, ഫു​ഡ്ബോ​ൾ,ഖോ ​ഖോ മ​ത്സ​ര​ങ്ങ​ളും മേ​ള​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.26​ന് വൈ​കു​ന്നേ​രം നാ​ലി​ന് മ​ന്ത്രി എ.​കെ.​ബാ​ല​ൻ സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.