ക്ലാസ് റൂമിലേയ്ക്ക് മരം വീണു ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്
Saturday, November 23, 2019 12:26 AM IST
ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ൽ ഗ​വ.​ഐ​ടി​ഐ ക്ലാ​സ് മു​റി​യി​ലേ​ക്ക് മ​രം ക​ട​പു​ഴ​കി വീ​ണ് ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ആ​രോ​മ​ൽ, അ​പ​ർ​ണ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഐ​ടി​ഐ​ഫാ​ർ​മ​സി​യി​ലെ പ്ര​ഥ​മ​ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം ഇ​രു​വ​രേ​യും വ​ലി​യ​കു​ന്ന് ഗ​വ.​ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ​ന​ൽ​കി . മ​രം വീ​ണ് ര​ണ്ട് ക്ലാ​സു​ക​ളും പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന അ​വ​സ്ഥ​യി​ലാ​ണ്. അ​ടു​ത്ത ആ​ഴ്ച ന​ട​ക്കു​ന്ന ജി​ല്ലാ​ത​ല സ്കി​ൽ കോ​മ്പ​റ്റീ​ഷ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്ന​തി​നി​ട​യി​ൽ സം​ഭ​വി​ച്ച ദു​ര​ന്തം ഈ ​ര​ണ്ട് ട്രേ​ഡു​ക​ളി​ൽ ന​ട​ത്തേ​ണ്ട മ​ത്സ​ര​ങ്ങ​ളെ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ക്കിയിരിക്കുകയാണ്.