ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യി​ൽ നോ​ർ​ത്ത് ഉപജില്ലയും ഹൈ​സ്കൂ​ളി​ൽ സൗ​ത്തും ജേ​താ​ക്ക​ൾ
Saturday, November 23, 2019 12:26 AM IST
തി​രു​വ​ന​ന്ത​പു​രം: നാ​ല് ദി​വ​സ​ക്കാ​ലം ത​ല​സ്ഥാ​ന ന​ഗ​ര​ത്തെ ക​ല​യു​ടെ ഉ​ത്സ​വ​വേ​ദി​യാ​ക്കി മാ​റ്റി​യ തി​രു​വ​ന​ന്ത​പു​രം റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ 397 പോ​യി​ന്‍റു​മാ​യി തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് ഉ​പ​ജി​ല്ല​യും ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 335 പോ​യി​ന്‍റു​മാ​യി തി​രു​വ​ന​ന്ത​പു​രം സൗ​ത്ത് ഉ​പ​ജി​ല്ല​യും ജേ​താ​ക്ക​ളാ​യി. യു​പി വി​ഭാ​ഗ​ത്തി​ൽ 149 പോ​യി​ന്‍റു നേ​ടി​യ ആ​റ്റി​ങ്ങ​ൽ ഉ​പ​ജി​ല്ല​യ്ക്കാ​ണ് കി​രീ​ടം.

ക​ലോ​ത്സ​വ​ത്തി​ൽ യു​പി, ഹൈ​സ്കൂ​ൾ, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യി​ന്‍റ് നേ​ടി​യ​തും തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്താ​ണ്.

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ 381 പോ​യി​ന്‍റു​മാ​യി തി​രു​വ​ന​ന്ത​പു​രം സൗ​ത്ത് ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ​പ്പോ​ൾ 356 പോ​യി​ന്‍റു​ക​ൾ സ്വ​ന്ത​മാ​ക്കി​യ കി​ളി​മാ​നൂ​രാ​ണ് മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത്.

ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 333 പോ​യി​ന്‍റു നേ​ടി​യ തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്തി​നാ​ണ് ര​ണ്ടാം സ്ഥാ​നം. 321 പോ​യി​ന്‍റ് ക​ര​സ്ഥ​മാ​ക്കി​യ കി​ളി​മാ​നൂ​ർ മൂ​ന്നാം സ്ഥാ​ന​ത്തും.ഇ​ഞ്ചോ​ടി​ച്ച് പോ​രാ​ട്ടം ന​ട​ന്ന യു​പി വി​ഭാ​ഗ​ത്തി​ൽ ഒ​രു പോ​യി​ന്‍റി​ന്‍റെ വ്യ​ത്യാ​സ​ത്തി​ലാ​ണ് ചാ​ന്പ്യ​ൻ​പ​ട്ടം ന​ഷ്ട​മാ​യ​ത്. 148 പോ​യി​ന്‍റു​ക​ളാ​ണ് കി​ളി​മാ​നൂ​രി​ന് സ്വ​ന്ത​മാ​ക്കാ​നാ​യ​ത്. 147 പോ​യി​ന്‍റ് നേ​ടി​യ പാ​ലോ​ട് ഉ​പ​ജി​ല്ല​യാ​ണ് ഈ ​വി​ഭാ​ഗ​ത്തി​ൽ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത്.

വൈ​കു​ന്നേ​രം 5.30 ന് ​പ്ര​ധാ​ന​വേ​ദി​യാ​യ ചാ​ല മോ​ഡ​ൽ ബോ​യ്സ് സ്കൂ​ളി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ഗാ​യ​ക​ൻ ജി. ​ശ്രീ​റാം വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.
മേ​യ​ർ കെ. ​ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങ് വി.​എ​സ് ശി​വ​കു​മാ​ർ എം​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കൗ​ണ്‍​സി​ല​ർ പാ​ള​യം രാ​ജ​ൻ, ഡി​ഡി​ഇ സി. ​മ​നോ​ജ്കു​മാ​ർ, എ​ച്ച്.​എം ല​തി​ക, പി.​ടി.​എ പ്ര​സി​ഡ​ൻ​റ് അ​ബ്്ദു​ൽ ഹ​ക്കീം, ഡോ.​കെ.​പി വി​നു, അ​നി​ൽ വെ​ഞ്ഞാ​റ​മൂ​ട് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പെ​ങ്ക​ടു​ത്തു.