തെ​ങ്ങും​കോ​ട് ജ​ല​ശു​ദ്ധീ​ക​ര​ണ ശാ​ല​യി​ൽ ക്ലോ​റി​ൻ ഉ​പ​യോ​ഗി​ക്കാൻ ന​ട​പ​ടി​യാ​യി
Friday, November 22, 2019 12:24 AM IST
വെ​ഞ്ഞാ​റ​മൂ​ട്: തെ​ങ്ങും​കോ​ട് ജ​ല​ശു​ദ്ധീ​ക​ര​ണ ശാ​ല​യി​ൽ വാ​ത​ക ക്ലോ​റി​ൻ ഉ​പ​യോ​ഗി​ച്ച് ജ​ലം ശു​ദ്ധീ​ക​രി​ക്കാ​ൻ ന​ട​പ​ടി​യാ​യി . വാ​ത​ക ക്ലോ​റി​ൻ ഉ​പ​യോ​ഗി​ച്ച് ശു​ദ്ധീ​ക​രി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ വി​ക​സ​ന സ​മി​തി​യി​ൽ ഡി.​കെ. മു​ര​ളി​എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.​നി​യ​മ​സ​ഭ​യി​ലും ഈ ​വി​ഷ​യം എം​എ​ൽ​എ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. ക​ല്ല​റ, പാ​ങ്ങോ​ട്, പ​ന​വൂ​ർ, പു​ല്ല​മ്പാ​റ, വെ​മ്പാ​യം എ​ന്നി​ങ്ങ​നെ അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കാ​യു​ള്ള സ​മ​ഗ്ര കു​ടി​വെ​ള്ള പ​ദ്ധ​തി​യാ​ണി​ത്.
പ്ര​തി​ദി​നം 10 ദ​ശ​ല​ക്ഷം ലി​റ്റ​ർ വെ​ള്ള​മാ​ണ് ഇ​വി​ടെ നി​ന്ന് ശു​ദ്ധീ​ക​രി​ച്ച് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. എ​ണ്ണാ​യി​ര​ത്തോ​ളം ഉ​പ​ഭോ​ക്താ​ക്ക​ളാ​ണ് ഈ ​പ​ദ്ധ​തി​യു​ടെ ഗു​ണം ല​ഭി​ക്കു​ന്ന​ത്.​പ​ദ്ധ​തി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന് ത്വ​രി​ത ന​ട​പ​ടി​ക​ൾ കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി സ്വീ​ക​രി​ച്ചു വ​രു​ന്ന​താ​യും മ​ന്ത്രി അ​റി​യി​ച്ചു.