ആ​ർ​സി​സിയിലെ ജ​ല​ക്ഷാ​മ​ത്തി​നു പ​രി​ഹാ​രം
Friday, November 22, 2019 12:24 AM IST
തി​രു​വ​ന​ന്ത​പു​രം: റീ​ജ​ണ​ൽ കാ​ൻ​സ​ർ സെ​ന്‍റ​റി​ൽ അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്ന ജ​ല​ക്ഷാ​മം വാ​ട്ട​ർ അ​ഥോ​റി​റ്റി പ​രി​ഹ​രി​ച്ചു. ആ​ർ​സി​സി​യി​ലേ​ക്ക് വെ​ള്ള​മെ​ത്തി​ച്ചി​രു​ന്ന മെ​ഡി​ക്ക​ൽ കോ​ള​ജ് സം​പി​ലെ വാ​ൽ​വി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​രു​ത്തി​യ​തി​ലൂ​ടെ ദി​വ​സ​വും 13 ല​ക്ഷം ലി​റ്റ​ർ വെ​ള്ളം ക​ഴി​ഞ്ഞ മൂ​ന്നു​ദി​വ​സ​വും എ​ത്തി​ച്ചു. നി​ല​വി​ൽ ജ​ല​ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്നി​ല്ലെ​ന്നും ആ​ർ​സി​സി എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം മേ​ധാ​വി ഗി​രി പ​റ​ഞ്ഞു. അ​രു​വി​ക്ക​ര​യി​ൽ നി​ന്നും പേ​രൂ​ർ​ക്ക​ട ടാ​ങ്കി​ലേ​ക്ക് വെ​ള്ളം എ​ത്തി​ക്കു​ന്ന പൈ​പ്പി​ൽ ജ​പ്പാ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി സ്ഥാ​പി​ച്ച ലൈ​നി​ലൂ​ടെ​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് സം​പി​ൽ വെ​ള്ള​മെ​ത്തി​ച്ചി​രു​ന്ന​ത്. ഈ ​ലൈ​നി​ൽ നി​ന്നു​ത​ന്നെ​യാ​ണ് ആ​ർ​സി​സി​യി​ലേ​ക്കും വെ​ള്ള​മെ​ത്തു​ന്ന​ത്. പ്ര​തി​ദി​നം 15 ല​ക്ഷം ലി​റ്റ​ർ വെ​ള്ളം ആ​വ​ശ്യ​മു​ള്ള ആ​ർ​സി​സി​യി​ൽ മൂ​ന്നു ല​ക്ഷം ലി​റ്റ​ർ ശേ​ഷി​യു​ള്ള അ​ഞ്ചു ടാ​ങ്കു​ക​ളാ​ണു​ള്ള​ത്.​മെ​ഡി​ക്ക​ൽ കോ​ള​ജ് സം​പി​ലെ വാ​ൽ​വ് ക്ര​മീ​ക​ര​ണ​ത്തി​ലൂ​ടെ ഇ​പ്പോ​ൾ 13 ല​ക്ഷം ലി​റ്റ​ർ വെ​ള്ള​മെ​ത്തി​ക്കാ​ൻ ക​ഴി​യു​ന്നു​ണ്ട്.പി​എ​ച്ച് ഡി​വി​ഷ​ൻ നോ​ർ​ത്തി​നു കീ​ഴി​ലെ പോ​ങ്ങും​മൂ​ട് സെ​ക്ഷ​ൻ ഓ​ഫീ​സും സി​വ​റേ​ജ് ഡി​വി​ഷ​നു കീ​ഴി​ലെ മെ​ഡി​ക്ക​ൽ കോ​ള​ജ് ഓ​ഫീ​സും സം​യു​ക്ത​മാ​യാ​ണ് ആ​ർ​സി​സി​യി​ൽ വെ​ള്ള​മെ​ത്തി​ക്കാ​ൻ വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി​യ​ത്. ആ​വ​ശ്യം വ​രു​ന്ന പ​ക്ഷം കൂ​ടു​ത​ൽ വെ​ള്ളം ടാ​ങ്ക​ർ ലോ​റി​യി​ൽ എ​ത്തി​ക്കു​മെ​ന്നും വാ​ട്ട​ർ അ​ഥോ​റി​റ്റി അ​റി​യി​ച്ചു.