മൃ​ഗ​ശാ​ല​യി​ലെ അ​നാ​ക്കോ​ണ്ട ച​ത്തു
Friday, November 22, 2019 12:23 AM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മൃ​ഗ​ശാ​ല​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന നാ​ല് അ​നാ​ക്കോ​ണ്ട​ക​ളി​ൽ ഒ​ന്ന് ച​ത്തു. ഒ​മ്പ​ത​ര വ​യ​സു​ള്ള അ​രു​ന്ധ​തി​യാ​ണ് ച​ത്ത​ത്. മൃ​ഗ​ശാ​ല​യി​ൽ ഇ​നി മൂ​ന്ന് അ​നാ​ക്കോ​ണ്ട​ക​ളാ​ണു​ള്ള​ത്. ശ്രീ​ല​ങ്ക​യി​ൽ നി​ന്നും 2014 ഏ​പ്രി​ൽ പ​ത്തി​ന് കൊ​ണ്ടു​വ​ന്ന ഏ​ഴ് അ​നാ​ക്കോ​ണ്ട​ക​ളി​ൽ നാ​ലെ​ണ്ണം ച​ത്തു.
ആ​ദ്യ അ​നാ​ക്കോ​ണ്ട ച​ത്ത​പ്പോ​ൾ​ത്ത​ന്നെ പാ​മ്പു​രോ​ഗ വി​ദ​ഗ്ധ​രെ മൃ​ഗ​ശാ​ല​യി​ൽ എ​ത്തി​ക്കു​ക​യും എ​ല്ലാ പാ​മ്പ​ക​ളെ​യും പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ആ ​സ​മ​യം മ​റ്റ് പാ​മ്പു​ക​ളി​ൽ രോ​ഗം സ്ഥി​രീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. മൃ​ഗ​ശാ​ല​യി​ൽ ച​ത്ത എ​ല്ലാ അ​നോ​ക്കോ​ണ്ട​ക​ളു​ടെ​യും പോ​സ്റ്റു​മോ​ർ​ട്ടം പാ​ലോ​ട് സ്റ്റേ​റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഒാ​ഫ് ആ​നി​മ​ൽ ഡി​സി​സി​ലെ ഡോ​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​ത്തി​യ​ത്.
ഗം​ഗ എ​ന്ന അ​നാ​ക്കോ​ണ്ട​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ര​ണം സം​ഭ​വി​ക്കു​ന്ന​ത് എ​ന്‍റ​മീ​ബ മൂ​ല​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. മൃ​ഗ​ശാ​ല​യി​ൽ അ​ണു​ന​ശീ​ക​ര​ണ പ്ര​വ​ർ​ത്തി​ക​ൾ ഊ​ജി​ത​മാ​ക്കി​.