മ​ത്സ്യ​ക്കൃഷി വി​ള​വെ​ടു​പ്പ് ന​ട​ത്തി
Friday, November 22, 2019 12:23 AM IST
തി​രു​വ​ന​ന്ത​പു​രം: ആ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ജൈ​വ മ​ത്സ്യ​കൃ​ഷി വി​ള​വെ​ടു​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നാ​ട് സു​രേ​ഷ് നി​ര്‍​വ​ഹി​ച്ചു. ഉ​ള്‍​നാ​ട​ന്‍ മ​ത്സ്യ​കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഫി​ഷ​റീ​സ് വ​കു​പ്പും പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​യാ​ണി​ത്. ആ​സാം വാ​ള, തി​ലോ​പ്പി​യ എ​ന്നീ മ​ത്സ്യ​യി​ന​ങ്ങ​ളെ​യാ​ണ് ഇ​വി​ടെ കൃ​ഷി​ചെ​യ്ത​ത്.
മ​ത്സ്യ​ക്കൃഷി വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കൃ​ഷി ഭ​വ​ന്‍റെ സ​ഹാ​യ​ത്തോ​ടെ "പു​ര​യി​ട​സ​മൃ​ദ്ധി​യ്ക്കാ​യി മ​ത്സ്യ​കൃ​ഷി' എ​ന്ന പ​ദ്ധ​തി​ക്ക് ഉ​ട​ന്‍ രൂ​പം ന​ല്‍​കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നാ​ട് സു​രേ​ഷ് പ​റ​ഞ്ഞു.
വാ​ര്‍​ഡ് മെ​മ്പ​ര്‍ പാ​ണ​യം നി​സാ​ര്‍, കൃ​ഷി ഓ​ഫീ​സ​ര്‍ എ​സ്.​ജ​യ​കു​മാ​ര്‍, തേ​വ​ന്‍​പാ​റ ക്രി​സ്തു കി​ര​ണ്‍ സ്കൂ​ളി​ലെ കു​ട്ടി​ക​ള്‍ എ​ന്നി​വ​ര്‍ വി​ള​വെ​ടു​പ്പി​ല്‍ പ​ങ്കാ​ളി​ക​ളാ​യി.