സ്നേ​ഹി​ത കോ​ളിം​ഗ് ബെ​ല്‍ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Friday, November 22, 2019 12:23 AM IST
തി​രു​വ​ന​ന്ത​പു​രം: ഒ​റ്റ​പ്പെ​ട്ടു ക​ഴി​യു​ന്ന​വ​ര്‍​ക്ക് സാ​മൂ​ഹി​ക മാ​ന​സി​ക പി​ന്തു​ണ ന​ല്‍​കു​ന്ന സ്നേ​ഹി​ത കോ​ളിം​ഗ് ബെ​ല്‍ പ​ദ്ധ​തി​ക്ക് ആ​റ്റി​ങ്ങ​ല്‍ ന​ഗ​ര​സ​ഭ​യി​ല്‍ തു​ട​ക്ക​മാ​യി.
ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലു​ള്ള ഇ​ത്ത​ര​ക്കാ​രെ ക​ണ്ടെ​ത്തി അ​വ​ശ്യ സ​ഹാ​യ​ങ്ങ​ള്‍ എ​ത്തി​ച്ചു ന​ല്‍​കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. കു​ടം​ബ​ശ്രീ അ​യ​ല്‍​ക്കൂ​ട്ട​ങ്ങ​ള്‍ വ​ഴി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ വീ​ടു​ക​ള്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ എം. ​പ്ര​ദീ​പ്, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ റീ​ജ എ​ന്നി​വ​ര്‍ സ​ന്ദ​ര്‍​ശി​ച്ചു.

വാ​ക് ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യൂ

തി​രു​വ​ന​ന്ത​പു​രം: ഇ​ന്‍​ലാ​ന്‍​ഡ്മ​റൈ​ന്‍ ക്യാ​ച്ച് അ​സ​സ്മെ​ന്‍റ് സ​ര്‍​വെ​ക​ള്‍ ന​ട​ത്തു​ന്ന​തി​ന് ഫി​ഷ​റീ​സ് വ​കു​പ്പ് എ​ന്യൂ​മ​റേ​റ്റ​ര്‍​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു. ഫി​ഷ​റീ​സ് സ​യ​ന്‍​സി​ല്‍ ബി​രു​ദ​മോ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മോ ഉ​ള്ള 20നും 36​നും മ​ധ്യേ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം.
താ​ത്പ​ര്യ​മു​ള്ള​വ​ര്‍ 28 ന് ​രാ​വി​ലെ 11ന് ​ക​മ​ലേ​ശ്വ​ര​ത്തു​ള്ള ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ ഓ​ഫീ​സി​ല്‍ നേ​രി​ട്ടെ​ത്ത​ണ​മെ​ന്ന് ഫി​ഷ​റീ​സ് മേ​ഖ​ലാ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു.​കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ഫോ​ൺ: 0471 2450773.