ക​ഴ​ക്കൂ​ട്ടം ബൈ​പാ​സ് അ​ട​യ്ക്ക​ണ​മെ​ന്ന് എ​ൻ​എ​ച്ച് അ​ധി​കൃ​ത​ർ; വ​ഴി ത​ട​യാ​ൻ ക​ഴി​യി​ല്ലെ​ന്ന് പോ​ലീ​സ്
Friday, November 22, 2019 12:23 AM IST
ക​ഴ​ക്കൂ​ട്ടം : ക​ഴ​ക്കൂ​ട്ടം ബൈ​പാ​സ് അ​ട​യ്ക്ക​ണ​മെ​ന്ന് എ​ൻ​എ​ച്ച് അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു .ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ച​ർ​ച്ച​യെ തു​ട​ർ​ന്ന് വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും ക​രാ​റു​കാ​രു​ടെ പ്ര​തി​നി​ധി​ക​ളും ഇ​ന്ന​ലെ വൈ​കു​ന്നേ​രം ക​ഴ​ക്കൂ​ട്ട​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.​

ക​ഴ​ക്കൂ​ട്ടം ബൈ​പാ​സ് ജം​ഗ്ഷ​ൻ മു​ത​ൽ മി​ഷ​ന്‍ ആ​ശു​പ​ത്രി​ക്ക​ടു​ത്തു​വ​രെ​യു​ള്ള 1.4 കി​ലോ​മീ​റ്റ​റി​ലാ​ണ് പാ​ലം​പ​ണി ന​ട​ത്തു​ന്ന​ത്. ഇ​തി​നാ​യി വെ​ട്ടു​റോ​ഡ് മു​ത​ൽ ബൈ​പാ​സ് അ​ട​യ്ക്ക​ണ​മെ​ന്നും തീ​ര​ദേ​ശ റോ​ഡി​ലൂ​ടെ​യും വെ​ട്ടു​റോ​ഡ്-​ച​ന്ത​വി​ള -കാ​ട്ടാ​യി​ക്കോ​ണം-​ചെ​മ്പ​ഴ​ന്തി ശ്രീ​കാ​ര്യം വ​ഴി​യും വാ​ഹ​ന​ങ്ങ​ള്‍ തി​രി​ച്ചു വി​ട​ണ​മെ​ന്നും അ​ഥോ​റി​റ്റി പ​റ​യു​ന്നു.

എ​ന്നാ​ൽ ശ്രീ​കാ​ര്യം ഭാ​ഗ​ത്ത് ഇ​പ്പോ​ള്‍​ത്ത​ന്നെ ഗ​താ​ഗ​ത​ക്കു​രു​ക്കു​ള്ള​തി​നാ​ല്‍ അ​തു പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്നു.​അ​വി​ടെ സ​ര്‍​വീ​സ് റോ​ഡു​ക​ളി​ല്ല. അ​തു​ണ്ടാ​ക്ക​ണ​മെ​ങ്കി​ല്‍ ഇ​രു​വ​ശ​ത്തും സ്വ​കാ​ര്യ​വ​സ്തു​ക്ക​ള്‍ ഏ​റ്റെ​ടു​ക്ക​ണം. അ​തി​നു വി​ജ്ഞാ​പ​ന​മി​റ​ങ്ങി​യി​ട്ടു മാ​സ​ങ്ങ​ളാ​യി.

ന​ഷ്ട​പ​രി​ഹാ​രം വി​ത​ര​ണം ചെ​യ്യാ​ത്ത​തു​കൊ​ണ്ട് ഒ​ഴി​പ്പി​ക്കാ​നാ​യി​ട്ടി​ല്ല.​നി​ല​വി​ലെ റോ​ഡി​ന്‍റെ മ​ധ്യ​ത്ത് ഇ​രു​പ​തു​മീ​റ്റ​ര്‍ വീ​തി​യി​ല്‍ വാ​ഹ​ന​ങ്ങ​ളെ ഒ​ഴി​വാ​ക്കി​ത്ത​ന്നാ​ല്‍ മാ​ത്ര​മേ പ​ണി തു​ട​ങ്ങാ​മെ​ന്നാ​ണ് ക​രാ​റു​കാ​ര്‍ പ​റ​യു​ന്ന​ത്.

​സൈ​ബ​ര്‍ സി​റ്റി പോ​ലീ​സ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ ആ​ര്‍.​അ​നി​ല്‍​കു​മാ​ര്‍,എ​ന്‍​എ​ച്ച്അ​ഥോ​റി​റ്റി പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ പ്ര​ദീ​പ്, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ കെ.​എ​സ്.​വി​ജ​യ, ആ​ര്‍​ടി​ഒ എ​സ്.​ആ​ര്‍.​ഷാ​ജി, കെ​എ​സ്ആ​ര്‍​ടി​സി ആ​സ്ഥാ​ന​ത്തെ യൂ​ണി​റ്റ് ഓ​ഫീ​സ​ര്‍ ജെ.​എ​സ്.​ലോ​പ്പ​സ്, ക​രാ​റു​കാ​രാ​യ ആ​ര്‍​ഡി​എ​സ് ക​മ്പ​നി​യു​ടെ പ്ര​തി​നി​ധി കേ​ണ​ല്‍ എം.​ആ​ര്‍ .ആ​ര്‍.​നാ​യ​ര്‍ എ​ന്നി​വ​രും സ്ഥ​ല​ത്തെ​ത്തി