ല​ത്തീ​ന്‍ ക​ത്തോ​ലി​ക്കാ സം​ഗ​മം ; 600 വോ​ള​ന്‍റി​യ​ര്‍​മാ​രെ തെരഞ്ഞെടുത്തു
Friday, November 22, 2019 12:23 AM IST
അ​മ​ര​വി​ള: സ​മ​നീ​തി, അ​ധി​കാ​ര​ത്തി​ല്‍ പ​ങ്കാ​ളി​ത്തം തു​ട​ങ്ങി​യ മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യി നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​ത ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന സ​മു​ദാ​യ സം​ഗ​മ​ത്തി​ന്‍റെ​യും കെ​എ​ല്‍​സി​യെ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ​യും വി​വി​ധ പ​രി​പാ​ടി​ക​ള്‍ നി​യ​ന്ത്രി​ക്കാ​നാ​യി 600 അം​ഗ വോ​ള​ന്‍റി​യ​ര്‍ ടീ​മി​നെ തെ​രെ​ഞ്ഞെ​ടു​ത്തു.

നെ​യ്യാ​റ്റി​ന്‍​ക​ര ബി​ഷ​പ്സ് ഹൗ​സി​ല്‍ ന​ട​ന്ന വോ​ള​ന്‍റി​യ​ര്‍​മാ​രു​ടെ പ്ര​തി​നി​ധി സ​മ്മേ​ള​നം ബി​ഷ​പ് ഡോ.​വി​ന്‍​സ​ന്‍റ് സാ​മു​വ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മോ​ണ്‍.​ജി.​ക്രി​സ്തു​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ മോ​ണ്‍. വി.​പി. ജോ​സ്, ഫാ.​എ​സ്.​എം. അ​നി​ല്‍​കു​മാ​ര്‍, ഡി.​രാ​ജു ,ആ​റ്റു​പു​റം നേ​ശ​ന്‍, ഫാ.​ടി. ബി​നു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

11 ഫൊ​റോ​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് 11 ക​ണ്‍​വീ​ന​ര്‍​മാ​രെ​യും ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍ മാ​രെ​യും തെ​രെ​ഞ്ഞെ​ടു​ത്തു.

നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​ത്തി​ൽ ഡി​സം​ബ​ര്‍ ഒ​ന്നി​ന് ന​ട​ക്കു​ന്ന മ​ഹാ​റാ​ലി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​നാ​യി​രി​ക്കും വോ​ള​ന്‍റി​യ​ര്‍​മാ​രെ നി​യോ​ഗി​ക്കു​ക.പൊ​തു​സ​മ്മേ​ള​നം പ്ര​തി​നി​ധി സ​മ്മേ​ള​നം, വി​ളം​ബ​ര റാ​ലി​ക​ള്‍ തു​ട​ങ്ങി​യ​വ​യെ​ല്ലാം തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വോ​ള​ന്‍റി​യ​ര്‍ മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കു​മെ​ന്ന് റാ​ലി ചെ​യ​ര്‍​മാ​ന്‍ ഫാ.​റോ​ബ​ര്‍​ട്ട് വി​ന്‍​സെ​ന്‍റ് അ​റി​യി​ച്ചു. ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്സ​ണെ​യും നെ​യ്യാ​റ്റി​ന്‍​ക​ര ഡി​വൈ​എ​സ്പി​യെ​യും പ​ങ്കെ​ടു​പ്പി​ച്ചു​ള്ള യോ​ഗം 25ന് ​ന​ട​ത്തു​മെ​ന്ന് ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ മോ​ണ്‍. ജി.​ക്രി​സ്തു​ദാ​സ് പ​റ​ഞ്ഞു.