റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ ര​ണ്ടാം ദി​നം: ന​ട​നവി​സ്മ​യം തീ​ർ​ത്ത് പ്ര​തി​ഭ​ക​ൾ
Thursday, November 21, 2019 12:50 AM IST
റി​ച്ചാ​ർ​ഡ് ജോ​സ​ഫ്

തി​രു​വ​ന​ന്ത​പു​രം: അ​ന​ന്ത​പു​രി​യെ ക​ല​യു​ടെ പൂ​ര ന​ഗ​രി​യാ​ക്കി​യ തി​രു​വ​ന​ന്ത​പു​രം റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ ര​ണ്ടാം ദി​നം ന​ട​ന വി​സ്മ​യ​ങ്ങ​ളാ​ൽ സ​മൃ​ദ്ധം.
നൃ​ത്ത ഇ​ന​ങ്ങ​ളാ​യ ഭ​ര​ത​നാ​ട്യം, മോ​ഹി​നി​യാ​ട്ടം, തി​രു​വാ​തി​ര, നാ​ടോ​ടി നൃ​ത്തം തു​ട​ങ്ങി​യ ഇ​ന​ങ്ങ​ൾ ഇ​ന്ന​ലെ വൈ​കി​യാ​ണ് ആ​രം​ഭി​ച്ച​തെ​ങ്കി​ലും ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. എ​ന്നാ​ൽ ഉ​ച്ച​യോ​ടെ പെ​യ്തി​റ​ങ്ങി​യ മ​ഴ മ​ത്സ​രാ​ർ​ഥി​ക​ളെ​യും വി​ധി​ക​ർ​ത്താ​ക്ക​ളെ​യും ര​ക്ഷി​താ​ക്ക​ളെ​യും ഒ​രു​പോ​ലെ വ​ല​ച്ചു.
പി​എ​സ്‌​സി പ​രീ​ക്ഷ​യു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ചാ​ല ഗ​വ​ണ്‍​മെ​ന്‍റ് ബോ​യ്സ് എ​ച്ച്എ​സ്എ​സി​ലെ വേ​ദി​ക​ളി​ൽ ഇ​ന്ന​ലെ മ​ത്സ​ര​ങ്ങ​ൾ ര​ണ്ട ു മ​ണി​ക്കൂ​ളോ​ളം വൈ​കി​യാ​ണ് ആ​രം​ഭി​ച്ച​ത്. രാ​വി​ലെ ഒ​ന്പ​തി​നു മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​നാ​ണ് നി​ശ്ച​യി​ച്ചി​രു​ന്ന​തെ​ങ്കി​ലും 11ഓ​ടെ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. സം​ഘാ​ട​ക സ​മി​തി ഓ​ഫീ​സി​ൽ ഉ​ൾ​പ്പെ​ടെ പ​രീ​ക്ഷ നി​ശ്ച​യി​ച്ചി​രു​ന്ന​തി​നാ​ൽ ആ​ർ​ക്കും സ്കൂ​ൾ വ​ള​പ്പി​ൽ പ്ര​വേ​ശി​ക്കാ​നാ​യി​ല്ല. 10നാ​ണ് ഗേ​റ്റ് തു​റ​ന്നു ന​ൽ​കി​യ​ത്. 11 ഓ​ടെ മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കാ​നാ​യെ​ങ്കി​ലും നാ​ട​ക വേ​ദി​യി​ൽ മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കാ​നാ​കാ​ത്ത​ത് ക​ല്ലു​ക​ടി​യാ​യി.
നാ​ട​ക മ​ത്സ​രം ന​ട​ത്തു​ന്ന​തി​നു അ​ട്ട​ക്കു​ള​ങ്ങ​ര ഗ്രൗ​ണ്ടി​ലെ വേ​ദി യോ​ജി​ച്ച​ത​ല്ലെ​ന്ന ആ​രോ​പ​ണ​വു​മാ​യി ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും കൂ​ട്ട​ത്തോ​ടെ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​താ​ണ് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ച​ത്. പി​ന്നീ​ട് നാ​ട​ക മ​ത്സ​രം എ​സ്എം​വി സ്കൂ​ളി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു.
12.30ഓ​ടെ​യാ​ണ് നാ​ട​ക മ​ത്സ​രം ആ​രം​ഭി​ക്കാ​നാ​യ​ത്. എ​ന്നാ​ൽ യു​പി നാ​ട​ക​മ​ത്സ​ര​ത്തി​ലെ വി​ധി​യെ​ച്ചൊ​ല്ലി ത​ർ​ക്ക​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്നു വി​ധി​ക​ർ​ത്താ​ക്ക​ളെ ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ ത​ട​ഞ്ഞു വ​യ്ക്കു​ക​യും പ്ര​തി​ഷേ​ധി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ എ​ച്ച്എ​സ് വി​ഭാ​ഗം നാ​ട​ക മ​ത്സ​രം വൈ​കി​യാ​ണ് ആ​രം​ഭി​ക്കാ​നാ​യ​ത്.
നാ​ട​ക​മ​ത്സ​രം രാ​ത്രി വൈ​കി​യും തു​ട​രു​ക​യാ​ണ്. ഉ​ച്ച​യ്ക്ക് അ​ര മ​ണി​ക്കൂ​റോ​ളം പെ​യ്ത മ​ഴ​യെ​തു​ട​ർ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ ന​ട​ത്തി​പ്പു ത​ന്നെ അ​വ​താ​ള​ത്തി​ലാ​യി. പ്ര​ധാ​ന വേ​ദി സ്ഥി​തി ചെ​യ്യു​ന്ന ഗ്രൗ​ണ്ട് അ​ട​ക്കം വെ​ള്ള​ത്തി​ൽ മു​ങ്ങി. വെ​ള്ള​ക്കെ​ട്ട് മാ​റാ​ൻ ഒ​ന്ന​ര മ​ണി​ക്കൂ​ളോ​ളം സ​മ​യ​മെ​ടു​ത്തു. ഇ​തും മ​ത്സ​ര​ങ്ങ​ളെ സാ​ര​മാ​യി ബാ​ധി​ച്ചു.മ​ഴ ക​ന​ത്ത​തോ​ടെ ഉൗ​ട്ടു​പു​ര ഒ​രു​ക്കി​യി​രു​ന്ന സ്ഥ​ല​വും വെ​ള്ള​ത്തി​ലാ​യി. ഇ​തോ​ടെ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ​വ​ർ മ​ണി​ക്കൂ​റു​ക​ളോ​ളം ദു​രി​ത​ത്തി​ലാ​യി. മ​ത്സ​ര​ങ്ങ​ൾ ര​ണ്ടു​നാ​ൾ പി​ന്നി​ട്ട​തോ​ടെ ക​ലോ​ത്സ​വ​ത്തി​ൽ അ​പ്പീ​ലു​ക​ളു​ടെ പ്ര​ള​യ​മാ​ണ്. ആ​ദ്യ​ദി​നം 30ഓ​ളം അ​പ്പീ​ലു​ക​ൾ ല​ഭി​ച്ചെ​ങ്കി​ൽ ഇ​ന്ന​ലെ അ​ത് 40 ക​വി​ഞ്ഞു. ക​ലോ​ത്സ​വ​ത്തി​ന്‍റെ മൂ​ന്നാം ദി​ന​മാ​യ ഇ​ന്ന് നൃ​ത്ത ഇ​ന​ങ്ങ​ളാ​യ നാ​ടോ​ടി നൃ​ത്തം, സം​ഘ​നൃ​ത്തം, കു​ച്ചു​പ്പു​ടി എ​ന്നി​വ​യ്ക്കൊ​പ്പം കോ​ൽ​ക​ളി, പ​രി​ച​മു​ട്ട്, പൂ​ര​ക്ക​ളി, മാ​ർ​ഗം​ക​ളി തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളും അ​ര​ങ്ങേ​റും. ക​ലോ​ത്സ​വം നാ​ളെ സ​മാ​പി​ക്കും.