അ​തി​ജീ​വ​ന​ത്തി​ന്‍റെ ക​ഥ​യു​മാ​യി അ​വ​നി
Thursday, November 21, 2019 12:50 AM IST
തി​രു​വ​ന​ന്ത​പു​രം: അ​തി​ജീ​വ​ന​ത്തി​ന്‍റെ ക​ഥ​യു​മാ​യി വെ​ഞ്ഞാ​റ​മൂ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളി​ലെ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി എ​സ്.​എ​സ്. അ​വ​നി. അ​ർ​ബു​ദ​ത്തോ​ടു പോ​രാ​ടി വി​ജ​യി​ച്ച അ​വ​നി റ​വ​ന്യൂ ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ എ​ത്തി​യ​തു ഹൈ​സ്കൂ​ൾ വി​ഭാ​ഗം മ​ല​യാ​ളം ക​വി​താ​ലാ​പ​ന​ത്തി​ലും ക​ഥ​ക​ളി സം​ഗീ​ത​ത്തി​ലും മ​ത്സ​രി​ക്കാ​നാ​ണ്. വ​ന്ന​തു വെ​റു​തെ​യാ​യി​ല്ല.
ര​ണ്ടി​ലും ഒ​ന്നാം സ്ഥാ​നം നേ​ടി​യാ​ണ് അ​വ​നി മ​ട​ങ്ങി​യ​ത്. ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ് അ​ർ​ബു​ദ രോ​ഗം തി​രി​ച്ച​റി​ഞ്ഞ​ത്. ചി​കി​ത്സ​ക​ളു​ടെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ​വ​ർ​ഷം ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി​ല്ല.
തു​ട​ർ​ന്ന് മാ​സ​ങ്ങ​ൾ നീ​ണ്ട ചി​കി​ത്സ​ക​ൾ​ക്കു​ശേ​ഷ​മാ​ണ് ഈ ​വ​ർ​ഷ​ത്തെ ക​ലോ​ത്സ​വ വേ​ദി​യി​ൽ എ​ത്തി​യ​ത്.
അ​ർ​ബു​ദ​ത്തി​നു മു​ന്നി​ൽ ത​ല​കു​നി​ക്കാ​തെ​യു​ള്ള അ​വ​നി​യു​ടെ വി​ജ​യം എ​ല്ലാ​വ​ർ​ക്കും പ്ര​ചോ​ദ​ന​മാ​ണ്.
എം.​എ​ൻ. പാ​ലൂ​രി​ന്‍റെ ഉ​ഷ​സ് എ​ന്ന ക​വി​ത​യാ​ണ് അ​വ​നി ആ​ല​പി​ച്ച​ത്.
വെ​ഞ്ഞാ​റ​മ്മൂ​ട് സ്വ​ദേ​ശി എ.​ശി​വ​പ്ര​സാ​ദി​ന്‍റെ​യും സ​ജി​ത​യു​ടെ​യും മ​ക​ളാ​ണ് അ​വ​നി.