ആ​റ്റി​ങ്ങ​ൽ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ലി​ന്‍റെ നാ​ലാം വാ​ർ​ഷി​കം: 25 പ​ദ്ധ​തി​ക​ൾ സ​മ​ർ​പ്പി​ക്കും
Thursday, November 21, 2019 12:50 AM IST
ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ൽ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ലി​ന്‍റെ നാ​ലാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​റ്റി​ങ്ങ​ൽ പ​ട്ട​ണ​ത്തി​ൽ 25 പ​ദ്ധ​തി​ക​ൾ സ​മ​ർ​പ്പി​ക്കു​ന്നു. ആ​റ്റി​ങ്ങ​ൽ ഗ​വ. ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ഗ​ര​സ​ഭ ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ച്ച മ​ൾ​ട്ടി​പ​ർ​പ്പ​സ് കോ​ർ​ട്ട് ഉ​ദ്ഘാ​ട​ന​വും, പു​തു​താ​യി നി​ർ​മി​ക്കു​ന്ന ബ്ലോ​ക്കി​ന്‍റെ ശി​ലാ​സ്ഥാ​പ​ന​വും നാ​ളെ ന​ട​ക്കും.
നാ​ളെ രാ​വി​ലെ 10ന് ​ന​ട​ക്കു​ന്ന ശി​ലാ​സ്ഥാ​പ​ന​വും, മ​ൾ​ട്ടി​പ​ർ​പ്പ​സ് കോ​ർ​ട്ട് ഉ​ദ്ഘാ​ട​ന​വും ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം. ​പ്ര​ദീ​പ് നി​ർ​വ​ഹി​ക്കും.
പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​സ്. വി​ജു​കു​മാ​ർ അ​ധ്യ​ക്ഷ​നാ​കു​ന്ന ച​ട​ങ്ങി​ൽ ഹെ​ഡ്മാ​സ്റ്റ​ർ എ​സ്. മു​ര​ളീ​ധ​ര​ൻ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ആ​ർ.​എ​സ്. രേ​ഖ, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി. ​പ്ര​ദീ​പ്, വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ആ​ർ. രാ​ജു, പൊ​തു​മ​രാ​മ​ത്ത് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ റു​ഖൈ​ന​ത്ത്, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ എ​സ്. ജ​മീ​ല, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​വ​ന​വ​ഞ്ചേ​രി രാ​ജു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.
ന​ഗ​ര​സ​ഭ​യു​ടെ നാ​ലാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച ആ​റ്റി​ങ്ങ​ൽ ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പു​തി​യ ബ്ലോ​ക്ക് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. കൂ​ടാ​തെ അ​വ​ന​വ​ഞ്ചേ​രി ഹൈ​സ്കൂ​ളി​ലെ പു​തി​യ ബ്ലോ​ക്കി​ന്‍റെ നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലു​മാ​ണ്.
ഈ ​മൂ​ന്ന് വി​ദ്യാ​ല​യ​ങ്ങ​ളി​ലു​മാ​യി 40 സ്മാ​ർ​ട്ട് ക്ലാ​സ് റൂ​മു​ക​ളു​ണ്ട്. ഡ​യ​റ്റ് സ്കൂ​ളി​ൽ മി​നി ഒാ​ഡി​റ്റോ​റി​യം, ടൗ​ൺ എ​ൽ​പി​എ​സി​ൽ റൂ​ഫിം​ഗ് സി​സ്റ്റം, പ​ര​വൂ​ർ​കോ​ണം ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി​എ​സി​ൽ പ​ഴ​യ കെ​ട്ടി​ട​ങ്ങ​ളു​ടെ പു​ന​രു​ദ്ധാ​ര​ണം, അ​വ​ന​വ​ഞ്ചേ​രി എ​ൽ​പി​എ​സ് വി​ഭാ​ഗ​ത്തി​ൽ വി​വി​ധ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി നി​ര​വ​ധി വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ഗ​ര​സ​ഭ ന​ട​പ്പി​ലാ​ക്കു​ന്ന​ത്.