തെ​റ്റാ​യ റി​പ്പോ​ർ​ട്ട് ന​ൽ​കി​യെ​ന്നാ​രോ​പി​ച്ച് സ്വ​കാ​ര്യ ലാ​ബി​ലേ​ക്ക് ബിജെപി മാ​ർ​ച്ച് ന​ട​ത്തി
Thursday, November 21, 2019 12:50 AM IST
ആ​റ്റി​ങ്ങ​ൽ: തെ​റ്റാ​യ റി​പ്പോ​ർ​ട്ട് ന​ൽ​കി​യെ​ന്നാ​രോ​പി​ച്ച് ആ​റ്റി​ങ്ങ​ൽ പ്രൈ​വ​റ്റ് ബ​സ്‌​സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തു​ള്ള സ്വ​കാ​ര്യ ലാ​ബി​ലേ​ക്ക് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി.
വ​ഞ്ചി​യൂ​ർ സ്വ​ദേ​ശി അ​ല​ൻ ഷാ​ജി​ക്ക് കി​ഡ്നി​യി​ൽ ക​ല്ലാ​ണെ​ന്ന് തെ​റ്റാ​യ റി​പ്പോ​ർ​ട്ട് ന​ൽ​കു​ക​യും ക​ല​ശ​ലാ​യ വ​യ​റു​വേ​ദ​ന​യെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യ​യ്ക്ക് ഇ​യാ​ളെ വി​ധേ​യ​നാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്ന് കി​ഡ്നി​യി​ൽ ക​ല്ല് എ​ന്ന ലാ​ബി​ലെ റി​പ്പോ​ർ​ട്ട് തെ​റ്റാ​ണെ​ന്നും അ​ല​ൻ ഷാ​ജി​ക്ക് അ​പ്പ​ൻ​ഡി​സൈ​റ്റി​സ് ആ​ണെ​ന്നും സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു. കൂ​ടാ​തെ നി​ര​വ​ധി​പേ​ർ​ക്കും ഇ​ത്ത​ര​ത്തി​ൽ തെ​റ്റാ​യ റി​പ്പോ​ർ​ട്ട് ന​ൽ​കി എ​ന്നും ഇ​ത് തു​ട​ർ​ന്നാ​ൽ ലാ​ബി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന പ​ല​രു​ടെ​യും ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​കു​മെ​ന്നും ബി ​ജെ പി ​നേ​താ​ക്ക​ൾ പ​റ​ഞ്ഞു. പ്ര​തി​ഷേ​ധ മാ​ർ​ച്ച് ബി ​ജെ പി ​നേ​താ​വ് മ​ണ​മ്പൂ​ർ ദി​ലീ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ജി​ത് പ്ര​സാ​ദ്, ആ​ല​ങ്കോ​ട് ദാ​ന​ശീ​ല​ൻ, രാ​ജേ​ഷ് മാ​ധ​വ​ൻ, വി​ലോ​ജ​ന​ക്കു​റു​പ്പ് തു​ട​ങ്ങി​യ​വ​ർ മാ​ർ​ച്ചി​ന് നേ​തൃ​ത്വം ന​ൽ​കി.