മ​ല​യോ​ര മേ​ഖ​ല​യി​ലെ റോ​ഡു​ക​ളി​ൽ മാ​ലി​ന്യ നി​ക്ഷേ​പം; ന​ട​പ​ടി​യെ​ടു​ക്കാ​തെ അ​ധി​കൃ​ത​ർ
Thursday, November 21, 2019 12:50 AM IST
കാ​ട്ടാ​ക്ക​ട: മ​ല​യോ​ര മേ​ഖ​ല​യി​ലെ റോ​ഡു​ക​ളി​ൽ മാ​ലി​ന്യ നി​ക്ഷേ​പ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. മാ​ലി​ന്യ നി​ക്ഷേ​പം കാ​ര​ണം ഗ്രാ​മീ​ണ റോ​ഡു​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ൻ പ​റ്റാ​ത്ത സ്ഥി​തി​യാ​യി. കാ​ട്ടാ​ക്ക​ട, കു​റ്റി​ച്ച​ൽ,ക​ള്ളി​ക്കാ​ട്, മ​ല​യി​ൻ​കീ​ഴ്, വി​ള​പ്പി​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​ജ​ന പ്ര​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് കോ​ഴി വേ​സ്റ്റ്, മ​ദ്യ​ക്കു​പ്പി​ക​ൾ എ​ന്നി​വ​ചാ​ക്കു​ക​ളി​ലാ​ക്കി നി​ക്ഷേ​പം ന​ട​ത്തു​ന്ന​ത്.​തി​ര​ക്കു​ള്ള റോ​ഡു​ക​ളി​ൽ ത​ള്ളു​ന്ന​ത് കാ​ര​ണം തെ​രു​വ് നാ​യ്ക്ക​ളു​ടെ ശ​ല്യ​വും രൂ​ക്ഷ​മാ​യി​ട്ടു​ണ്ട്. വി​ദൂ​ര സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും ചാ​ക്കു​ക​ളി​ലും ക​വ​റു​ക​ളി​ലു​മാ​യാ​ണ് മാ​ലി​ന്യം ത​ള്ളു​ന്ന​ത്.​റോ​ഡി​ന് ഇ​രു​വ​ശ​വും സ്വ​കാ​ര്യ പു​ര​യി​ട​ങ്ങ​ളും,റ​ബ​ർ തോ​ട്ട​ങ്ങ​ളു​മാ​യ​തി​നാ​ൽ ആ​ളു​ക​ളും അ​ധി​ക​മു​ണ്ടാ​കി​ല്ല. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് മാ​ലി​ന്യം ത​ള്ളു​ന്ന​ത്. ഇ​തു​കാ​ര​ണം ആ​രാ​ണ് മാ​ലി​ന്യ നി​ക്ഷേ​പം ന​ട​ത്തു​ന്ന​തെ​ന്ന് തി​രി​ച്ച​റി​യാ​നും ക​ഴി​യു​ന്നി​ല്ല. ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ നി​ന്നും പു​ല​ർ​ച്ചേ ത​ല​സ്ഥാ​ന ന​ഗ​രി​യി​ലേ​യ്ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ രാ​ത്രി ക​ട​ക​ളി​ലെ മാ​ലി​ന്യ​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന് റോ​ഡി​ൽ ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ളി​ൽ ത​ള്ളു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്. ത​ല​സ്ഥാ​ന ന​ഗ​രി​യി​ലെ അ​റ​വു​ശാ​ല​ക​ളി​ലെ മാ​ലി​ന്യ​ങ്ങ​ളും ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ എ​ത്തു​ന്നു​ണ്ട്. നെ​യ്യാ​ർ​ഡാം,കാ​ട്ടാ​ക്ക​ട പോ​ലീ​സ് രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗും വാ​ഹ​ന പ​രി​ശോ​ധ​ന​യും ശ​ക്ത​മാ​ക്കി​യാ​ൽ ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലെ മാ​ലി​ന്യ നി​ക്ഷേ​പം ത​ട​യാ​ൻ ക​ഴി​യു​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.