ക​ണ്ണ​ശ​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം നാ​ട്ടു​ശീ​ലു​ക​ളു​മാ​യി കാ​വാ​ലം ശ്രീ​കു​മാ​ർ
Thursday, November 21, 2019 12:50 AM IST
കാ​ട്ടാ​ക്ക​ട : നാ​ട​ൻ​പാ​ട്ടി​ന്‍റെ താ​ള​വും നാ​ട്ടു​ശീ​ലു​ക​ളു​ടെ ന​ന്മ​യു​മാ​യി ക​ണ്ണ​ശ​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം കാ​വാ​ലം ശ്രീ​കു​മാ​ർ. വി​ദ്യാ​ല​യം പ്ര​തി​ഭ​ക​ൾ​ക്കൊ​പ്പം എ​ന്ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് കാ​വാ​ലം പേ​യാ​ട് ക​ണ്ണ​ശ മി​ഷ​ൻ ഹൈ​സ്കൂ​ളി​ൽ എ​ത്തി​യ​ത്. ന​ശി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന ന​മ്മു​ടെ ത​ന​തു​ക​ല​ക​ളെ കു​ട്ടി​ക​ളി​ലൂ​ടെ തി​രി​ച്ചു കൊ​ണ്ടു​വ​ര​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കാ​വാ​ല​ത്തി​ന്‍റെ നാ​ട​ൻ പാ​ട്ടു​ക​ൾ​ക്ക് ഒ​പ്പം പാ​ടി​യും, താ​ളം​പി​ടി​ച്ചും വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​ഭാ​സം​ഗ​മം ആ​ഘോ​ഷ​മാ​ക്കി.​സ്കൂ​ൾ മാ​നേ​ജ​ർ ആ​ന​ന്ദ് ക​ണ്ണ​ശ അ​ധ്യ​ക്ഷ​നാ​യി. ഹെ​ഡ്മാ​സ്റ്റ​ർ ശ്രീ​ദേ​വി, ശി​വാ​കൈ​ലാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.