മ​സ്റ്റ​റിം​ഗ് അം​ഗീ​കൃ​ത അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തണം: മേ​യ​ർ കെ.​ശ്രീ​കു​മാ​ർ
Thursday, November 21, 2019 12:48 AM IST
തി​രു​വ​ന​ന്ത​പു​രം: സാ​മൂ​ഹ്യ സു​ര​ക്ഷാ ഗു​ണ​ഭോ​ക്താ​ക്ക​ൾ അം​ഗീ​കൃ​ത അ​ക്ഷ​യ സെ​ന്‍റ​റു​ക​ൾ വ​ഴി മ​സ്റ്റ​റിം​ഗ് ന​ട​ത്ത​ണ​മെ​ന്ന് മേ​യ​ർ കെ.​ശ്രീ​കു​മാ​ർ അ​റി​യി​ച്ചു.
അ​ക്ഷ​യ സെ​ന്‍റ​റു​ക​ൾ അ​ല്ലാ​ത്ത ചി​ല ഓ​ണ്‍​ലൈ​ൻ സേ​വ​ന​ദാ​താ​ക്ക​ൾ ഫീ​സ് ഈ​ടാ​ക്കി​ക്കൊ​ണ്ട് മ​സ്റ്റ​റിം​ഗ് എ​ന്ന വ്യാ​ജേ​ന പൊ​തു​ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ന്ന​തി​നാ​യി പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.​സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന സാ​മൂ​ഹ്യ സു​ര​ക്ഷ മ​സ്റ്റ​റിം​ഗ് (ജീ​വ​ൻ​രേ​ഖ) നി​ല​വി​ൽ അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ള്ള​ത്.
മ​സ്റ്റ​റിം​ഗ് ന​ട​ത്തി​യാ​ൽ മാ​ത്ര​മെ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് പെ​ൻ​ഷ​ൻ ല​ഭി​ക്കു​ക​യു​ള്ളൂ. ഇ​പി​എ​ഫ് അം​ഗ​ങ്ങ​ൾ​ക്ക് ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റി​നാ​യി അ​പേ​ക്ഷി​ക്കു​ന്ന ജീ​വ​ൻ പ്ര​മാ​ണ്‍ വെ​ബ്സൈ​റ്റി​ലൂ​ടെ അം​ഗീ​കാ​ര​മി​ല്ലാ​ത്ത കം​പ്യൂ​ട്ട​ർ സെ​ന്‍റ​റു​ക​ൾ സാ​മൂ​ഹ്യ സു​ര​ക്ഷാ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ൻ​ഷ​ൻ​കാ​രു​ടെ "സേ​വ​ന' വെ​ബ് സൈ​റ്റി​ൽ അ​പ്ഡേ​റ്റ​ഡ് ആ​കി​ല്ല.
ഇ​ത്ത​രം സെ​ന്‍റ​റു​ക​ളി​ലൂ​ടെ പെ​ൻ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​ന്ന​വ​ർ​ക്ക് പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​ത​ല്ല. അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യു​ള്ള പെ​ൻ​ഷ​ൻ മ​സ്റ്റ​റിം​ഗ് തി​ക​ച്ചും സൗ​ജ​ന്യ​മാ​ണ്. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭാ മെ​യി​ൻ ഓ​ഫീ​സി​ൽ മ​സ്റ്റ​റിം​ഗി​നാ​യി പ്ര​ത്യേ​ക കൗ​ണ്ട​റു​ക​ൾ നാളെ മു​ത​ൽ പ്ര​വ​ർ​ത്തി​ക്കും.
അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും കൗ​ണ്ട​ർ പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് മേ​യ​ർ പ​റ​ഞ്ഞു.

.