യെ​ല്ലോ ലൈ​ന്‍ കാ​മ്പ​യി​നു തു​ട​ക്ക​മാ​യി
Thursday, November 21, 2019 12:48 AM IST
തി​രു​വ​ന​ന്ത​പു​രം: ആ​നാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ യെ​ല്ലോ ലൈ​ന്‍ കാ​മ്പ​യി​ന്‍റെ ഉ​ദ്ഘാ​ട​നം ചു​ള്ളി​മാ​നൂ​ര്‍ എ​സ്എ​ച്ച് യു​പി സ്കൂ​ളി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നാ​ട് സു​രേ​ഷ് നി​ര്‍​വ​ഹി​ച്ചു.
ജി​ല്ല​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളു​ടെ പ​രി​സ​രം സ​മ്പൂ​ര്‍​ണ പു​ക​യി​ല വി​മു​ക്ത​മാ​ക്കു​ന്ന​തി​നാ​യി ആ​രം​ഭി​ച്ച പ​ദ്ധ​തി​യാ​ണ് യെ​ല്ലോ ലൈ​ന്‍. പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ സ്കൂ​ളു​ക​ളി​ലും കാ​മ്പ​യി​ന്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.
യോ​ഗ​ത്തി​ൽ ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ അ​ക്ബ​ര്‍ ഷാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍, വ്യാ​പാ​ര​വ്യ​വ​സാ​യി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.