മെ​ഗാ​ഷോ 24 ന്
Thursday, November 21, 2019 12:48 AM IST
നെ​ടു​മ​ങ്ങാ​ട്: ത​ണ​ൽ​വേ​ദി ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന നാ​ട​ൻ​പാ​ട്ട് ക​ലാ​കാ​ര​ൻ രാ​ജീ​വ് മ​ഞ്ച​യു​ടെ ചി​കി​ത്സാ​സ​ഹാ​യ ധ​ന​സ​മാ​ഹ​ര​ണാ​ർ​ദ്ധം സം​ഘ​ടി​പ്പി​ക്കു​ന്ന രാ​ജീ​വം മെ​ഗാ​ഷോ 24 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് നെ​ടു​മ​ങ്ങാ​ട് ടൗ​ൺ ഹാ​ളി​ൽ ന​ട​ക്കു​മെ​ന്ന് പ്രോ​ഗ്രാം ക​മ്മി​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​ർ പു​ലി​പ്പാ​റ ജ​യ​കു​മാ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു .
സാം​സ്കാ​രി​ക സാ​ന്ത്വ​ന സ​ദ​സ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്യും .
ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ചെ​റ്റ​ച്ച​ൽ സ​ഹ​ദേ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും .തു​ട​ർ​ന്ന് ടി​വി സി​നി​മ താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന മെ​ഗാ​ഷോ ന​ട​ക്കും .