തോ​ക്ക് ചൂ​ണ്ടി മാ​ല ക​വ​ർ​ന്ന കേ​സ്: പ്ര​തി അ​റ​സ്റ്റി​ൽ
Wednesday, November 20, 2019 12:22 AM IST
നേ​മം : പ​ട്ടാ​പ്പ​ക​ൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി തോ​ക്കു​ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി വീ​ട്ട​മ്മ​യു​ടേ​യും മ​ക​ളു​ടേ​യും മാ​ല ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​ന​രു​വാ​മൂ​ട് മൊ​ട്ട​മൂ​ട് ഗാ​ന്ധി​ന​ഗ​ർ അ​യ​ണി​യ​റ​ത്ത​ല​യ്ക്ക​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ര​ൻ അ​നി​ൽ​കു​മാ​റി​ന്‍റെ ഭാ​ര്യ ജ​യ​ശ്രീ​യു​ടെ മൂ​ന്ന് പ​വ​ന്‍റെ മാ​ല​യും മ​ക​ൾ അ​നി​ജ​യു​ടെ​യും നാ​ല് പ​വ​ന്‍റെ മാ​ല​യും ക​ഴി​ഞ്ഞ ഒ​ന്പ​തി​ന് ക​വ​ർ​ന്ന കേ​സി​ൽ കോ​ട്ട​യം വൈ​ക്കം മു​ള​ക്കു​ളം പെ​രു​വ പ​ന്ത​പി​ള്ളി​ൽ ഹൗ​സി​ൽ രാ​ജേ​ഷ് (ആ​ന്ധ്ര രാ​ജേ​ഷ് 42) നെ​യാ​ണ് പോ​ലീ​സ് ആ​ന്ധ്ര​യി​ൽ നി​ന്നും അ​റ​സ്റ്റു​ചെ​യ്ത​ത്.

ഇ​യാ​ളു​ടെ സു​ഹൃ​ത്താ​യ ഷാ​ജി ജോ​ണി​നെ ര​ണ്ടു ദി​വ​സം മു​ന്പ് പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.​ക​വ​ർ​ച്ച​യ്ക്ക് മു​ന്പ് ഏ​റ്റു​മാ​നൂ​രി​ലു​ള്ള ഒ​രു ലോ​ഡ്ജി​ൽ ക​ഴി​ഞ്ഞു​വ​രി​ക​യാ​യി​രു​ന്ന രാ​ജേ​ഷ് സു​ഹൃ​ത്താ​യ ഷാ​ജി​ജോ​ണി​നെ​യും കൂ​ട്ടി കാ​റി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി. ലോ​ഡ്ജി​ൽ ത​ങ്ങി​യ ശേ​ഷം കാ​ട്ടാ​ക്ക​ട​യി​ലെ​ത്തി ക​വ​ർ​ച്ച ന​ട​ത്തി​യ വീ​ട് പ​രി​സ​ര​വും ബൈ​ക്കി​ലെ​ത്തി നി​രീ​ക്ഷി​ച്ച ശേ​ഷ​മാ​ണ് കൃ​ത്യം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​യാ​ൾ ത​ങ്ങി​യ ലോ​ഡ്ജി​ൽ ബി​ല്ല​ട​യ്ക്കാ​തെ മു​ങ്ങു​ക​യാ​യി​രു​ന്നു. ഏ​റ്റു​മാ​നൂ​രി​ലെ​ത്തി പ​ഴ​യ സ്വ​ർ​ണ​ങ്ങ​ൾ എ​ടു​ക്കു​ന്ന ക​ട​യി​ൽ മാ​ല​ക​ൾ വി​റ്റു. അ​തി​നു​ശേ​ഷം ആ​ന്ധ്ര​യി​ലേ​യ്ക്ക് ക​ട ന്നു.

​സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വി​ശാ​ഖ​പ​ട്ട​ണ​ത്തി​ന് സ​മീ​പം ടു​ണി എ​ന്ന ഗ്രാ​മ​ത്തി​ൽ നി​ന്നാ​ണ് പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. 20 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് ന​രു​വാ​മൂ​ട് മൊ​ട്ട​മൂ​ട് താ​മ​സി​ച്ചി​രു​ന്ന രാ​ജേ​ഷ് അ​വി​ടെ നി​ന്നും സു​വി​ശേ​ഷ​ക​നാ​യാ​ണ് കോ​ട്ട​യ​ത്ത് എ​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​രു​വാ​മൂ​ട് ഇ​ൻ​സ്പെ​ക്ട​ർ കെ.​ധ​ന​പാ​ല​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സി​പി​ഒ​മാ​രാ​യ പ്ര​വീ​ണ്‍​ദാ​സ്, പ്ര​ദീ​പ്കു​മാ​ർ, ഷി​ജു​ലാ​ൽ, സ​ന്തോ​ഷ്കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്.

ക​വ​ർ​ച്ച​യ്ക്ക് രാ​ജേ​ഷ് ഉ​പ​യോ​ഗി​ച്ച തോ​ക്ക് പി​സ്റ്റ​ൽ രൂ​പ​ത്തി​ലു​ള്ള എ​യ​ർ​ഗ​ണാ​ണ്. ഒ​റ്റ നോ​ട്ട​ത്തി​ൽ ക​ണ്ടാ​ൽ പോ​ലീ​സി​ന്‍റെ സ​ർ​വീ​സ് പി​സ്റ്റ​ലെ​ന്ന് തോ​ന്നി​പ്പി​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. എ​റ​ണാ​കു​ള​ത്ത് നി​ന്നും വാ​ങ്ങി​യ ഈ ​തോ​ക്കി​ൽ പ​ക്ഷി​ക​ളെ​യും മ​റ്റും വെ​ടി​വെ​യ്ക്കു​ന്ന​തി​നു​ള്ള സാ​ധാ തി​ര​ക​ളും അ​പ​ക​ട​ക​ര​മാ​വി​ധ​മു​ള്ള​തു​മാ​യ തി​ര​ക​ളും ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന​താ​ണ്.

പോ​ലീ​സ് പി​ടി​കൂ​ടു​ന്പോ​ൾ രാ​ജേ​ഷി​ന്‍റെ ബാ​ഗി​ൽ ത​ന്നെ തോ​ക്കു​ണ്ടാ​യി​രു​ന്നു. ഏ​റ്റു​മാ​നൂ​രി​ലെ ലോ​ഡ്ജി​ലെ മു​റി​യി​ൽ നി​ന്നും 236 പെ​ല്ലെ​റ്റു​ക​ളും ഇ​യാ​ളു​ടെ പ​ക്ക​ൽ​നി​ന്നും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.