സ്വ​കാ​ര്യ​ബ​സ് ഡ്രൈ​വ​ർ​ക്ക് മ​ര്‍​ദ​ന​മേ​റ്റ​താ​യി പ​രാ​തി
Wednesday, November 20, 2019 12:22 AM IST
പേ​രൂ​ര്‍​ക്ക​ട​: പേ​രൂ​ര്‍​ക്ക​ട​യി​ല്‍ നി​ന്ന് പൂ​ന്തു​റ​യി​ലേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ​ബ​സ് ഡ്രൈ​വ​റെ മ​ര്‍​ദി​ച്ച​താ​യി പ​രാ​തി. സ​രോ​മ എ​ന്ന സ്വ​കാ​ര്യ​ബ​സി​ലെ ഡ്രൈ​വ​ര്‍ ശ്രീ​കാ​ന്തി​നാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം ബ​സ് പൂ​ന്തു​റ മാ​ണി​ക്യ​വി​ളാ​ക​ത്ത് എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം.

ബു​ള്ള​റ്റി​ലെ​ത്തി​യ സം​ഘം ബ​സി​നു മു​ന്നി​ല്‍ വാ​ഹ​നം നി​ര്‍​ത്തി​യ​ശേ​ഷം ഡ്രൈ​വ​റെ ആ​ക്ര​മി​ക്കു​ക​യും ബ​സി​നു മു​ന്നി​ല്‍ ക​ല്ലു​കൊ​ണ്ടി​ടി​ച്ച് പൊ​ളി​ക്കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വം അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ ബ​സ്ക​ണ്ട​ക്ട​ര്‍​ക്കും മ​ര്‍​ദ​ന​മേ​റ്റു. ബ​സ് ഡ്രൈ​വ​ര്‍ ശ്രീ​കാ​ന്ത് പൂ​ന്തു​റ സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി.