പ്രി​യാ മോ​ൾ വ​ധ​ക്കേ​സ്: വി​ചാ​ര​ണ ഇ​ന്ന് ആ​രം​ഭി​ക്കും
Wednesday, November 20, 2019 12:22 AM IST
തി​രു​വ​ന​ന്ത​പു​രം: ഭാ​ര്യ​യെ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ​ കൊളുത്തി കൊ​ന്ന കേ​സി​ന്‍റെ വി​ചാ​ര​ണ ഇ​ന്ന് ആ​രം​ഭി​ക്കും. ​പാ​ങ്ങോ​ട് ഭ​ര​ത​ന്നൂ​ർ മം​ഗ​ല​ശേ​രി പ്രി​യാ മോ​ളെ (32 ) മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് കൊ​ന്ന കേ​സി​ൽ ഭ​ർ​ത്താ​വ് സു​രേ​ഷ് കു​മാ​റാ​ണ് വി​ചാ​ര​ണ നേ​രി​ടു​ന്ന​ത്. 2013 മേ​യ് മൂ​ന്നി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം ആ​റാം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ലാ​ണ് ഒ​രു മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന വി​ചാ​ര​ണ ന​ട​ക്കു​ക.​

സം​ഭ​വ ദി​വ​സം വൈ​കു​ന്നേ​രം പ്രി​യ​മോ​ൾ വീ​ടി​നു സ​മീ​പ​ത്തെ വ​യ​ലി​ൽ നി​ൽ​കു​മ്പോ​ൾ സു​രേ​ഷ് കു​മാ​ർ അ​വി​ടെ​വ​ച്ചു പ്രി​യ​​യു​മാ​യി വ​ഴ​ക്കി​ടു​ക​യും അ​വി​ടെ​ന്ന് വീ​ട്ടി​ൽ എ​ത്തി​യ പ്രി​യ​യെ മാ​ർ​ദി​ച്ച് മണ്ണെണ്ണ ഒ​ഴി​ച്ചു തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്.​
അ​യ​ൽ​വാ​സി പ്രി​യ​യെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​

പ​തി​ന​ഞ്ചു ദി​വ​സം ചി​കി​ത്സ​യി​ൽ കി​ട​ന്ന പ്രി​യ മ​രി​ക്കു​ക​യാ​യി​രു​ന്നു.​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്രി​യാ​മോ​ളു​ടെ മ​ര​ണ മൊ​ഴി മ​ജി​സ്ട്രേ​റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.​മ​ര​ണ​പ്പെ​ട്ട പ്രി​യ​ാമോ​ളു​ടെ പി​താ​വ് ശി​വ​ൻ​പി​ള്ള,മാ​താ​വ് പാ​ർ​വതി ഉ​ൾ​പ്പെ​ടെ 30 സാ​ക്ഷി​ക​ളെ പ്രോ​സി​ക്യൂ​ഷ​ൻ വി​സ്ത​രി​ക്കും.