പ​ട്ടം സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ൽ സ്വഛ​താ ഫെ​സ്റ്റ് ഇ​ന്നു മു​ത​ൽ
Wednesday, November 20, 2019 12:22 AM IST
തി​രു​വ​ന​ന്ത​പു​രം: പ​ട്ടം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ കു​ട്ടി​ക​ളു​ടെ ഹ്ര​സ്വ​ചി​ത്ര -ഡോ​ക്യു​മെ​ന്‍റ​റി ഫെ​സ്റ്റി​വ​ലി​ന് ഇ​ന്നു തു​ട​ക്കം. ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഫെ​സ്റ്റി​വ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്നു സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. സി.​സി. ജോ​ണ്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ച​ല​ച്ചി​ത്ര​താ​രം മു​കേ​ഷ് എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. സി.​സി. ജോ​ണി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി മ​ഹേ​ഷ് പ​ഞ്ചു, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷാ​ജി​മോ​ൻ കു​ര്യാ​ത്തി, സ്കൂ​ൾ ചെ​യ​ർ​മാ​ൻ അ​ൻ​സി​ൽ രാ​ജു, ചീ​ഫ് പ്രോ​ഗ്രാം കോ -​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​നെ​ൽ​സ​ണ്‍ വ​ലി​യ​വീ​ട്ടി​ൽ,സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ എ​ബി ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

2.50 ന് ​ദി ബേ​ർ​ഡ് എ​ന്ന ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കും. ന​ല്ലെ നാ​ളെ ന​ല്ലെ ഭൂ​മി എ​ന്ന ആ​ശ​യ​ത്തി​ൽ ന​ട​ക്കു​ന്ന ഹ്ര​സ്വ ചി​ത്ര​മേ​ള പ​രി​സ്ഥി​തി സം​ര​ക്ഷ​ണം ല​ക്ഷ്യ​മി​ട്ടാ​ണ് ന​ട​ത്തു​ന്ന​ത്. സ്കൂ​ൾ പാ​ഠ്യ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ചി​ത്ര​ങ്ങ​ളാ​ണു പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. ത​ല​സ്ഥാ​ന​ത്തു ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​യു​ടെ സ്കൂ​ൾ പ​തി​പ്പാ​ണ് സ്വഛ​താ ഫെ​സ്റ്റി​വ​ൽ എ​ന്ന് പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. സി.​സി ജോ​ണ്‍ പ​റ​ഞ്ഞു. മേ​ള​യി​ൽ 55 പ​രി​സ്ഥി​തി ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും. അ​ന്താ​രാ​ഷ്ട്ര വി​ഭാ​ഗ​ത്തി​ൽ 10 ഉം ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 22 ഉം ​പൊ​തു​വി​ഭാ​ഗ​ത്തി​ൽ 23 ഉം ​ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ർ​ശി​പ്പി​ക്കു​ക. ന​ഗ​ര​ത്തി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ലെ പ​രി​സ്ഥി​തി ക്ല​ബ് അം​ഗ​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​മാ​യി മേ​ള കാ​ണാ​ൻ അ​വ​സ​ര​മു​ണ്ട്. പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി 9447661834 എ​ന്ന ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ട​ണം.

22 ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ വി​ജ​യി​ക​ൾ​ക്കു​ള്ള പു​ര​സ്കാ​രം മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ​ബാ​വ കൈ​മാ​റും.

സ​മാ​പ​ന​സ​മ്മേ​ള​നം മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​കും. സം​വി​ധാ​യി​ക വി​ധു വി​ൻ​സെ​ന്‍റ്, രാ​ധാ​കൃ​ഷ്ണ​ൻ, അ​ൻ​ജ​ലി ദി​ലീ​പ്, പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ സി.​സി ജോ​ണ്‍, ഹെ​ഡ്മാ​സ്റ്റ​ർ എ​ബി ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.