പാ​ല​ത്തി​ല്‍ നി​ന്നും വീ​ണു​മ​രി​ച്ചു
Thursday, November 14, 2019 12:34 AM IST
നെ​ടു​മ​ങ്ങാ​ട്: ക​ല്ലി​യോ​ട് ഇ​ട​വ​ട്ടം തോ​ടി​നു​കു​റു​കേ​യു​ള്ള താ​ത്ക്കാ​ലി​ക​പാ​ല​ത്തി​ല്‍ നി​ന്നും വീ​ണു മ​രി​ച്ച നി​ല​യി​ല്‍ വൃ​ദ്ധ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പ​ന​വൂ​ര്‍ മൂ​ന്നാ​ന​ക്കു​ഴി ക​രി​ഞ്ചാ​ത്തി​മൂ​ല വീ​ട്ടി​ല്‍ എ​സ്.​നാ​ണു (78)വി​നെ​യാ​ണ് മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. കാ​ല​പ്പ​ഴ​ക്കം​ചെ​ന്ന ര​ണ്ടു വൈ​ദ്യു​ത തൂ​ണു​ക​ളാ​ണ് ഇ​വി​ടെ പാ​ല​മാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. പ​ക​ല്‍​പോ​ലും ഈ ​പാ​ല​ത്തി​ലൂ​ടെ ന​ട​ക്കു​ക ഏ​റെ അ​പ​ക​ട​ക​ര​മാ​യി​രു​ന്നു. നി​ര​വ​ധി​ത​വ​ണ ഇ​വി​ടെ ന​ട​പ്പാ​ലം നി​ര്‍​മി​ക്ക​ണ​മെ​ന്ന് ഗ്രാ​മ​സ​ഭ​യി​ല്‍ ആ​വ​ശ്യ​മു​ന്ന​യി​ച്ചി​ട്ടും പ​രി​ഹാ​ര​മാ​യി​രു​ന്നി​ല്ല. ഒ​റ്റ​യ്ക്കു താ​മ​സി​ച്ചി​രു​ന്ന നാ​ണു പ​ഞ്ചാ​യ​ത്തി​ന്‍റെ പാ​ഥേ​യം പ​ദ്ധ​തി​പ്ര​കാ​രം ന​ല്‍​കു​ന്ന പൊ​തി​ച്ചോ​റും വാ​ങ്ങി മ​ട​ങ്ങ​വേ​യാ​ണ് പാ​ല​ത്തി​ല്‍ നി​ന്നും കാ​ല്‍​വ​ഴു​തി തോ​ട്ടി​ലേ​യ്ക്കു വീ​ണു​മ​രി​ച്ച​ത്. നെ​ടു​മ​ങ്ങാ​ട് പോ​ലീ​സെ​ത്തി മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്കു മാ​റ്റി.