ദേ​ശീ​യ പ​ത്ര​ദി​നം: 16ന് വിപുലപരിപാടികൾ
Thursday, November 14, 2019 12:31 AM IST
തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ പ​ത്ര​ദി​ന​മാ​യ 16നു ​രാ​വി​ലെ 10ന് ​തേ​ക്കും​മൂ​ട് വ​ക്കം മൗ​ല​വി ഫൗ​ണ്ടേ​ഷ​നി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. കേ​ര​ള മീ​ഡി​യ അ​ക്കാ​ഡ​മി​യു​മാ​യി ചേ​ർ​ന്ന് പ​ത്ര പ്ര​വ​ർ​ത്ത​നം കേ​ള​ത്തി​ൽ എ​ന്ന വി​ഷ​യ​ത്തി​ൽ എം. ​ഹ​ലീ​മാ ബീ​വി ജന്മശ​താ​ബ്ദി സെ​മി​നാ​ർ മീ​ഡി​യ അ​ക്കാ​ഡ​മി ചെ​ർ​മാ​ൻ ആ​ർ.​എ​സ്.ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്യും.
പ്ര​ഫ. വി.​കെ. ദാ​മോ​ദ​ർ, എ. ​സു​ഹൈ​ർ, ഡോ. ​കാ​യം​കു​ളം യൂ​നു​സ്, സ​ര​സ്വ​തി നാ​ഗ​രാ​ജ​ൻ, സ​രി​ത​വ​ർ​മ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

സ്‌​കൂ​ൾ​ബ​സ് സ​ർ​വീ​സ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു

ആ​റ്റി​ങ്ങ​ൽ: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ 'സാ​ര​ഥി' സ്കൂ​ൾ ബ​സ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ​ള​മ്പ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് അ​നു​വ​ദി​ച്ച ബ​സി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ് ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​സ് രാ​ധാ​ദേ​വി നി​ർ​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് എം. ​മ​ഹേ​ഷ് അ​ധ്യ​ക്ഷ​നാ​യി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എം. ​സി​ന്ധു​കു​മാ​രി, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം എ​സ്. സു​ജാ​ത​ൻ, എ​സ്എം​സി ചെ​യ​ർ​മാ​ൻ ജി. ​ശ​ശി​ധ​ര​ൻ നാ​യ​ർ, ടി. ​ശ്രീ​നി​വാ​സ​ൻ, എ​സ്. രാ​ജേ​ന്ദ്ര​ൻ നാ​യ​ർ, എം. ​മ​നോ​ജ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ടി. ​അ​നി​ൽ സ്വാ​ഗ​ത​വും ഹെ​ഡ്മി​സ്ട്ര​സ് സി. ​പി. ബീ​ന ന​ന്ദി​യും പ​റ​ഞ്ഞു.