വി​വ​രാ​വ​കാ​ശ നി​യ​മ​ത്തി​ന്‍റെ ന​ട​പ്പാ​ക്ക​ലി​ന് സാ​ങ്കേ​തി​ക​വി​ദ്യ കൂ​ടു​ത​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം: ഗ​വ​ർ​ണ​ർ
Thursday, November 14, 2019 12:30 AM IST
തി​രു​വ​ന​ന്ത​പു​രം: വി​വ​രാ​വ​കാ​ശ നി​യ​മ​ത്തി​ന്‍റെ ന​ട​പ്പാ​ക്ക​ലി​ലും വി​വ​ര​ങ്ങ​ളും വെ​ളി​പ്പെ​ടു​ത്ത​ലി​ലും വി​വ​ര​സാ​ങ്കേ​തി​ക​വി​ദ്യാ​സേ​വ​ന​ങ്ങ​ൾ കൂ​ടു​ത​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ പ​റ​ഞ്ഞു. സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ "വി​വ​രാ​വ​കാ​ശ​നി​യ​മം: ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളും ക​ട​മ​ക​ളും' എ​ന്ന വി​ഷ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ശി​ൽ​പ്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​വ​രാ​വ​കാ​ശ​നി​യ​മ​ത്തി​ന്‍റെ ന​ട​പ്പാ​ക്ക​ലി​ന് ഇ​ല​ക്‌​ട്രോ​ണി​ക് ആ​ശ​യ​വി​നി​മ​യ സാ​ധ്യ​ത​ക​ളും ഇ-​പേ​യ്‌​മെ​ന്‍റും ഉ​ൾ​പ്പെ​ടെ പ്രോ​ത്സാ​ഹി​പ്പി​ക്ക​പ്പെ​ട​ണം. വി​വ​ര​ങ്ങ​ൾ തേ​ടി​യു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ നീ​ര​സം പ്ര​ക​ടി​പ്പി​ക്ക​രു​ത്, അ​വ​യാ​ണ് സം​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​മ​രു​ന്നി​ടു​ന്ന​ത്. ജ​ന​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ലോ​ക​മാ​കെ ജ​നാ​ധി​പ​ത്യം ശ​ക്തി​പ്പെ​ട്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പൗ​ര​ൻ​മാ​ർ​ക്ക് അ​വ​കാ​ശ​ങ്ങ​ൾ​ക്കൊ​പ്പം ക​ട​മ​ക​ളും ഉ​ണ്ട്. മി​ക​ച്ച​തും സു​താ​ര്യ​വു​മാ​യ​തു​മാ​യ സ​ർ​ക്കാ​ർ പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ സ​ജീ​വ ഇ​ട​പെ​ട​ലി​ലൂ​ടെ​യേ സാ​ധ്യ​മാ​കൂ. വി​വ​രാ​വ​കാ​ശ നി​യ​മം ന​ട​പ്പാ​ക്കി​യ​ത് സു​താ​ര്യ​ത ഉ​റ​പ്പാ​ക്കാ​നും ജ​ന​ങ്ങ​ളെ വി​ല​പ്പെ​ട്ട വി​വ​ര​ങ്ങ​ളി​ലൂ​ടെ ശാ​ക്തീ​ക​രി​ക്കാ​നു​മാ​ണ്. ഈ ​പ്ര​ക്രി​യ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹ​ക​ര​ണം വേ​ണം. നി​ര​ന്ത​ര​മാ​യി വി​വ​ര​ങ്ങ​ൾ പു​തു​ക്കാ​നും ആ​വ​ശ്യ​ത്തി​ന് ല​ഭ്യ​മാ​ക്കാ​നും സം​വി​ധാ​നം വേ​ണം. ആ​വ​ശ്യ​പ്പെ​ടു​ന്ന വി​വ​ര​ങ്ങ​ൾ സം​ബ​ന്ധി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്കും കൃ​ത്യ​മാ​യ ധാ​ര​ണ​യു​ണ്ടാ​വ​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ച​ട​ങ്ങി​ൽ മു​ഖ്യ വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ർ വി​ൻ​സ​ൺ എം. ​പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ർ​മാ​രാ​യ പി.​ആ​ർ. ശ്രീ​ല​ത, കെ.​വി. സു​ധാ​ക​ര​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ർ​മാ​രാ​യ സോ​മ​നാ​ഥ​ൻ പി​ള്ള സ്വാ​ഗ​ത​വും ഡോ. ​കെ.​എ​ൽ. വി​വേ​കാ​ന​ന്ദ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യാ​ണ് ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ച​ത്.