ആ​റ്റി​ങ്ങ​ൽ കേ​ര​ളോ​ത്സ​വം 16, 17 തീ​യ​തി​ക​ളി​ൽ
Thursday, November 14, 2019 12:30 AM IST
ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭാ​ത​ല കേ​ര​ളോ​ത്സ​വം 16, 17 തീ​യ​തി​ക​ളി​ലാ​യി ന​ട​ക്കും. ക​ലാ​മ​ത്സ​ര​ങ്ങ​ൾ 16ന് ​രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ അ​വ​ന​വ​ഞ്ചേ​രി ഗ്രാ​മ​ത്തും​മു​ക്ക് ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ലും കാ​യി​ക​യി​ന​ങ്ങ​ളി​ൽ അ​ത്‌​ല​റ്റി​ക്സ് 17 ന് ​രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഗ​വ. പോ​ളി​ടെ​ക്നി​ക്ക് ഗ്രൗ​ണ്ടി​ലും തു​ട​ർ​ന്ന് ഗെ​യിം​സ് ഇ​ന​ങ്ങ​ൾ ആ​റ്റി​ങ്ങ​ൽ ഗ​വ. കോ​ള​ജ് ഗ്രൗ​ണ്ട്, ഗ​വ. ബോ​യ്സ് ഹൈ​സ്കൂ​ളി​നു സ​മീ​പം പ്ലേ​യേ​ഴ്സ് പ്ലേ ​ഹൗ​സ് ഇ​ൻ​ഡോ​ർ കോ​ർ​ട്ട്, കൊ​ല്ല​മ്പു​ഴ ഫ്ര​ണ്ട്സ് അ​സോ​സി​യേ​ഷ​ൻ കോ​ർ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ന​ട​ത്തും. ഗെ​യിം​സ് ഇ​ന​ങ്ങ​ൾ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട അ​വ​സാ​ന തീ​യ​തി 16 . ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ സ്ഥി​ര​താ​മ​സ​ക്കാ​രാ​യ 15 മു​ത​ൽ 40 വ​യ​സ് വ​രെയു​ള്ളവർക്ക് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം. അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് വി​ളി​ക്കേ​ണ്ട ന​മ്പ​ർ : 9746220270, 9447206168