വെള്ളറട: സംസ്ഥാന ജൈവ വൈവിധ്യബോഡിന്റെ സഹകരണത്തോടെ പെരുങ്കടവിള ഗ്രാമപഞ്ചായത്തിന്റെയും ജൈവവൈവിധ്യ പരിചരണ സമതിയുടെ നേതൃത്വത്തില്‍ ഏകദിന ശില്‍പ്പശാല നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡ്ന്റ് തൃപ്പലവൂര്‍ പ്രസാദ് ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്പേഴ്സന് ജി. വത്സലകുമാരി അധ്യക്ഷതവഹിച്ചു. ജെ. എസ്. ജയകുമാരി, ഐ. സൈമണ്‍, വി. നിഷ, സരസ്വതി, മോഹനകുമാര്‍, എന്‍. ടി. ഷീലകുമാരി, എസ് സുനിത, ശ്രീധരന്‍നായര്‍, ഭുവനേദ്രന്നായര്, ആര്. രന്ജിത്ത, ബിഎംസി കണ്‍വീനര്‍ തൂയൂര്‍ വിക്രമന് എന്നിവര്‍ പ്രസംഗിച്ചു. ജൈവവൈവിധ്യ സംരക്ഷണം എന്ത്, എന്തിന്, എങ്ങനെ ബിഎംസികള്‍, പരിസ്ഥിതി കാവല്‍ സംഘങ്ങള്‍, ബിഎംസി പ്രവര്‍ത്തന മാര്‍ഗരേഖ എന്നിവിഷയങ്ങളില്‍ ഡോ. ശാലിനി, ഡോ. അഖില എസ്. നായര്‍, ലാലി വര്‍ഗീസ് എന്നിവര്‍ ക്ലാസെടുത്തു.