അ​ങ്ക​ണ​വാ​ടി​യി​ൽ വി​ത​ര​ണം ചെ​യ്ത ഉ​പ്പു​മാ​വി​ൽ പു​ഴു​ക്ക​ൾ
Thursday, November 14, 2019 12:30 AM IST
നെ​ടു​മ​ങ്ങാ​ട് : അ​രു​വി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ചെ​റി​യ​കൊ​ണ്ണി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ങ്ക​ണ​വാ​ടി​യി​ൽ വി​ത​ര​ണം ചെ​യ്ത ഉ​പ്പു​മാ​വി​ൽ പു​ഴു​ക്ക​ളെ ക​ണ്ടെ​ത്തി​യ​താ​യി പ​രാ​തി. ചൊ​വാ​ഴ്ച വൈ​കു​ന്നേ​രം കു​ട്ടി​ക​ൾ
വീ​ട്ടി​ൽ കൊ​ണ്ടു​പോ​യ ഉ​പ്പു​മാ​വി​ലാ​ണ് പു​ഴു​ക്ക​ൾ ക​ണ്ടെ​ത്തി​യ​ത്. ചെ​റി​യ​കൊ​ണ്ണി​യി​ലു​ള്ള ഒ​രു കു​ട്ടി​യു​ടെ ര​ക്ഷ​ക​ർ​ത്താ​ക്ക​ളാ​ണ് ആ​ദ്യം പു​ഴു​ക്ക​ളെ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ഇ​വ​ർ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ര​ക്ഷ​ക​ർ​ത്താ​ക്ക​ളോ​ട് വി​വ​രം അ​ന്വേ​ഷി​ച്ച​പ്പോ​ൾ അ​വ​ർ​ക്കും പു​ഴു​ക്ക​ളെ കി​ട്ടി​യ​താ​യി അ​റി​യി​ച്ചു. തു​ട​ർ​ന്ന് ഇ​വ​ർ ബ​ന്ധ​പ്പെ​ട്ട​വ​രെ വി​വ​രം അ​റി​യി​ച്ചു. ബു​ധ​നാ​ഴ്ച രാ​വി​ലെ അ​ങ്ക​ണ​വാ​ടി​യി​ലെ​ത്തി​യ ഹെ​ൽ​ത്ത് അ​ധി​കൃ​ത​രും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും ര​ക്ഷ​ക​ർ​ത്താ​ക്ക​ളോ​ടും കു​ട്ടി​ക​ളോ​ടും സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച​ശേ​ഷം ഉ​പ്പു​മാ​വ് നി​ർ​മി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച നു​റു​ക്ക് ഗോ​ത​മ്പി​ന്‍റെ സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു മ​ട​ങ്ങി.
സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച് എ​ത്ര​യും വേ​ഗം തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ ഇ​തു​വ​രെ ഈ ​അ​ങ്ക​ണ​വാ​ടി​യി​ൽ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും സം​ഭ​വി​ച്ച​ത്തെ കു​റി​ച്ച് പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ങ്ക​ണ​വാ​ടി ടീ​ച്ച​ർ മി​നി​കു​മാ​രി പ​റ​ഞ്ഞു.