സി​ബി​എ​സ്ഇ സൗ​ത്ത്‌​സോ​ണ്‍ സ​ഹോ​ദ​യ കി​ഡ്‌​സ് ഫെ​സ്സി​വ​ല്‍ 16ന്
Thursday, November 14, 2019 12:30 AM IST
വെ​ള്ള​റ​ട: തി​രു​വ​ന്ത​പു​രം സി​ബി​എ​സ്ഇ സ്കൂ​ളു​ക​ളു​ടെ സം​ഘ​ട​ന​യാ​യ സൗ​ത്ത് സോ​ണ്‍ സ​ഹോ​ദ​യ സം​ഘ​ടി​പ്പി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ മേ​ള​യാ​യ കി​ഡ്‌​സ് ഫെ​സ്റ്റി​വ​ല്‍ 2019 16ന് ​ന​ട​ക്കും. കു​ന്ന​ത്ത്കാ​ല്‍ ശ്രീ​ചി​ത്തി​ര​തി​രു​നാ​ള്‍ റ​സി​ഡ​ന്‍​ഷ്യ​ല്‍ സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ളി​ലാ​ണ് മേ​ള ന​ട​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലു​ള്ള അ​ഫി​ലി​യേ​റ്റ​ഡ് സി​ബി​എ​സ് ഇ ​സ്കൂ​ളു​ക​ളി​ല്‍ നി​ന്നും മൂ​വാ​യി​ര​ത്തോ​ളം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ക്കും. 15 സ്റ്റേ​ജു​ക​ളി​ലാ​യി 40 ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍.
പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​നും നോ​വ​ലി​സ്റ്റു​മാ​യ ഡോ. ​ബി​ജു ബാ​ല​കൃ​ഷ്ണ​ന്‍ സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ക്കും. സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് ജ​യ​ശ​ങ്ക​ര്‍​പ്ര​സാ​ദ്, ശ്രീ​ചി​ത്തി​ര തി​രു​നാ​ള്‍ റ​സി​ഡ​ന്‍​ഷ്യ​ല്‍ സെ​ൻ​ട്ര​ല്‍ സ്കൂ​ള്‍ മാ​നേ​ജ​ര്‍ സ​തീ​ഷ്‌​കു​മാ​ര്‍, കി​ഡ്‌​സ് ഫെ​സ്റ്റി​വ​ല്‍ ജ​ന​റ​ല്‍ ക​ണ്‍​വീ​ന​റും ശ്രീ​ചി​ത്തി​ര​തി​രു​നാ​ള്‍ റ​സി​ഡ​ന്‍​ഷ്യ​ല്‍ സെ​ന്‍​ട്ര​ല്‍ സ്കൂ​ള്‍ പ്രി​ന്‍​സി​പ്പ​ലു​മാ​യ എ​സ്. പു​ഷ്പ​വ​ല്ലി, സ​ഹോ​ദ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മ​രി​യാ ജോ ​ഗ​തീ​ഷ്, ട്ര​ഷ​റ​ര്‍ ഷാ​ഹു​ല്‍​ഹ​മീ​ദ് എ​ന്നി​വ​രും അ​റു​പ​തോ​ളം സ്കൂ​ളു​ക​ളി​ലെ മാ​നേ​ജ​ര്‍​മാ​രും പ്രി​ന്‍​സി​പ്പ​ല്‍​മാ​രും മേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കും.