ഉ​ജ്ജീ​വ​ൻ സ്മോ​ൾ ഫി​നാ​ൻ​സ് ബാ​ങ്ക് തി​രു​വ​ന​ന്ത​പു​രം ശാ​ഖ കു​മാ​ര​പു​ര​ത്ത്
Thursday, November 14, 2019 12:30 AM IST
തി​രു​വ​ന​ന്ത​പു​രം: ഉ​ജ്ജീ​വ​ൻ സ്മോ​ൾ ഫി​നാ​ൻ​സ് ബാ​ങ്കി​ന്‍റെ തി​രു​വ​ന​ന്ത​പു​ര​ത്തെ പ്ര​ഥ​മ ശാ​ഖ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജ് റോ​ഡി​ൽ കു​മാ​ര​പു​ര​ത്താ​ണ് ബാ​ങ്ക് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. ഉ​ജ്ജീ​വ​ൻ ഫി​നാ​ൻ​ഷ​ൽ സ​ർ​വീ​സ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ​ബ്സി​ഡി​യ​റി​യാ​ണി​ത്. 2017 ഫെ​ബ്രു​വ​രി​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ഉ​ജ്ജീ​വ​ൻ ബാ​ങ്കി​ന് 24 സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി 552 ശാ​ഖ​ക​ളാ​ണു​ള്ള​ത്.
കേ​ര​ള​ത്തി​ൽ ഏ​ഴു ജി​ല്ല​ക​ളി​ലാ​യി 15 ശാ​ഖ​ക​ളു​ണ്ട്. 1.07 ല​ക്ഷം ഇ​ട​പാ​ടു​കാ​രാ​ണ് കേ​ര​ള​ത്തി​ൽ ബാ​ങ്കി​നു​ള്ള​ത്. 799 ദി​വ​സ​ത്തേ​ക്ക് സ്ഥി​ര​നി​ക്ഷേ​പ​ത്തി​ന് ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​യ 8.30 ശ​ത​മാ​ന​മാ​ണ് പ​ലി​ശ ന​ല്കു​ക.
മു​തി​ർ​ന്ന പൗ​ര·ാ​ർ​ക്ക് 8.80 ശ​ത​മാ​ന​വും. 2000 രൂ​പ മു​ത​ൽ 2,00,000 രൂ​പ വ​രെ​യു​ള്ള മൈ​ക്രോ​ലോ​ണ്‍ ഉ​ൽ​പ​ന്ന​ങ്ങ​ളും ഉ​ജ്ജീ​വ​ൻ സ്മോ​ൾ ഫി​നാ​ൻ​സ് ബാ​ങ്കി​നു​ണ്ട്.

ജ​യ​ൻ സ്മൃ​തി 16-നു ​ടാ​ഗോ​ർ തി​യ​റ്റ​റി​ൽ

തി​രു​വ​ന​ന്ത​പു​രം : ജ​യ​ൻ ക​ലാ-​സാം​സ്കാ​രി​ക വേ​ദി സം​ഘ​ടി​പ്പി​ക്കു​ന്ന ജ​യ​ൻ സ്മൃ​തി ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് വ​ഴു​ത​ക്കാ​ട് ടാ​ഗോ​ർ തിയ​റ്റ​റി​ൽ ന​ട​ക്കു​മെ​ന്നു ശ്രീ​കു​മാ​ര​ൻ ത​ന്പി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഈ ​വ​ർ​ഷ​ത്തെ ജ​യ​ൻ-​രാ​ഗ​മാ​ലി​ക പു​ര​സ്കാ​രം ന​ടി ഷീ​ല​യ്ക്കു ന​ൽ​കും. മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.
നി​ർ​ദ്ധ​ന​രാ​യ രോ​ഗി​ക​ൾ​ക്കു​ള്ള സാ​ന്പ​ത്തി​ക സ​ഹാ​യ​വും വീ​ൽ ചെ​യ​ർ വി​ത​ര​ണ​വും മ​ന്ത്രി നി​ർ​വ​ഹി​ക്കും. ച​ട​ങ്ങി​നു ശേ​ഷം പി​ന്ന​ണി ഗാ​യ​ക​ർ അ​ണി​നി​ര​ക്കു​ന്ന ഗാ​ന​സ​ന്ധ്യ​യും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നു ശ്രീ​കു​മാ​ര​ൻ ത​ന്പി പ​റ​ഞ്ഞു. സി.​ശി​വ​ൻ​കു​ട്ടി, കു​മാ​ർ ബി.​അ​യ്യ​ർ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.