രാ​മ​ക​ഥ​പ്പാ​ട്ടു പാ​ടാ​ൻ ഇ​നി ഗോ​മ​തി അ​മ്മ​യി​ല്ല
Thursday, November 14, 2019 12:30 AM IST
തി​രു​വ​ന​ന്ത​പു​രം: കോ​വ​ളം ക​വി​ക​ളു​ടെ സ്മൃ​തി മ​ന്ദി​ര​ത്തി​നു മു​ന്നി​ലി​രു​ന്ന് രാ​മാ​യ​ണ മാ​സ​ങ്ങ​ളി​ൽ വി​റ​യാ​ർ​ന്ന ഈ​ണ​ത്തി​ൽ പാ​ടി​യ ആ ​ശീ​ലു​ക​ൾ ഇ​നി ഉ​യ​രി​ല്ല. കോ​വ​ളം ക​വി​ക​ളു​ടെ പി·ു​റ​ക്കാ​രി​യാ​യ ആ​വാ​ടു​തു​റ തെ​ക്കേ​വീ​ട്ടി​ൽ ഗോ​മ​തി അ​മ്മ ഓ​ർ​മ​യാ​യി. ഇ​തോ​ടെ രാ​മ​ക​ഥ​പ്പാ​ട്ടി​ന്‍റെ അ​പൂ​ർ​വ പാ​ട്ടു പ്ര​സ്ഥാ​ന​ത്തി​നു പി·ു​റ​ക്കാ​രി​ല്ലാ​താ​യി.
എ​ഴു​ത്ത​ച്ഛ​ന് മു​ൻ​പ് ജീ​വി​ച്ചി​രു​ന്നു​വെ​ന്ന് ക​രു​തു​ന്ന കോ​വ​ളം ക​വി​ക​ൾ എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന അ​യ്യി​പ്പി​ള്ള ആ​ശാ​ന്‍റെ രാ​മ​ക​ഥ​പ്പാ​ട്ടും അ​യ്യ​ന​പ്പി​ള്ള ആ​ശാ​ന്‍റെ മ​ഹാ​ഭാ​ര​തം പാ​ട്ടും മ​ഹാ​ക​വി ഉ​ള്ളൂ​രാ​ണ് മ​ല​യാ​ള​ത്തി​ന് ആ​ദ്യം പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. അ​വ അ​പൂ​ർ​ണ​മാ​യി​രു​ന്നു. സാ​ഹി​ത്യ ച​രി​ത്ര ഗ​വേ​ഷ​ക​നാ​യ ഡോ. ​പി.​കെ.​നാ​രാ​യ​ണ​പി​ള്ള​യു​ടെ ശ്ര​മ​ങ്ങ​ളി​ലൂ​ടെ ക​ണ്ടെ​ത്തി സം​ര​ക്ഷി​ച്ചു.
ആ​റു കാ​ണ്ഡം വീ​ത​മു​ള്ള ര​ണ്ടു കൃ​തി​ക​ളി​ലു​മാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് ശീ​ലു​ക​ൾ ഉ​ണ്ട.് ഇ​തി​ൽ ഏ​റെ​ക്കു​റെ വ​രി​ക​ളെ​ല്ലാം അ​വ​ർ​ക്ക് മ​ന:​പാ​ഠ​മാ​യി​രു​ന്നു. കോ​വ​ളം ക​വി​ക​ളു​ടെ സ്മൃ​തി​മ​ന്ദി​ര​ത്തി​ൽ അ​വ​ർ മു​ട​ങ്ങാ​തെ വി​ള​ക്കു വ​യ്ക്കു​ക​യും എ​ല്ലാ രാ​മാ​യ​ണ മാ​സ​ങ്ങ​ളി​ലും രാ​മ​ക​ഥാ പാ​ട്ട് ആ​ല​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. 87 ന്‍റെ വാ​ർ​ധ​ക്യ​ത്തി​ലും മ​ല​യാ​ള​ഭാ​ഷ പി​ച്ച​വ​ച്ച കാ​ല​ത്തെ പൂ​ർ​വി​ക​രു​ടെ കൃ​തി അ​വ​ർ ഭ​ക്തി​പൂ​ർ​വം പാ​ടി. ച​ന്ദ്ര​വ​ള​യം എ​ന്ന വാ​ദ്യം ഉ​പ​യോ​ഗി​ച്ചു​ള്ള പാ​ട്ട് ആ​ചാ​ര​പ​ര​മാ​യി​ത്ത​ന്നെ അ​നു​ഷ്ഠി​ച്ചു. ച​ന്ദ്ര​വ​ള​യം കൊ​ട്ടാ​തെ​യും അ​വ​ർ അ​തേ താ​ള​ത്തി​ൽ ചൊ​ല്ലി.
ഈ ​അ​ന​ന്യ​ത​യ്ക്കാ​ണ് കേ​ര​ള ഫോ​ക് ലോ​ർ അ​ക്കാ​ദ​മി അ​വാ​ർ​ഡ ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ രാ​മാ​യ​ണ​മാ​സ​ത്തി​ൽ രാ​മ​ക​ഥാ പാ​രാ​യ​ണ​ത്തി​നി​ട​യി​ൽ ഉ​ണ്ടാ​യ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​യാ​ണ് ദേ​ഹ​വി​യോ​ഗ​ത്തി​ലേ​ക്കു ന​യി​ച്ച​ത്.
ത​ന്‍റെ കൈ​വ​ശ​മു​ള്ള ആ​ലാ​പ​ന സ​ന്പ​ത്ത് വ​രും ത​ല​മു​റ​യ്ക്ക് പ​ക​ർ​ന്നു കൊ​ടു​ക്കാ​ൻ ഗോ​മ​തി അ​മ്മ ത​യാ​റാ​യി​രു​ന്നു​വെ​ങ്കി​ലും ആ​രും മു​ന്നോ​ട്ടു വ​ന്നി​ല്ല. ഗോ​മ​തി അ​മ്മ​യു​ടെ ശീ​ലു​ക​ൾ റി​ക്കാ​ർ​ഡ് ചെ​യ്യാ​ൻ പു​രാ​വ​സ്തു വ​കു​പ്പ് ആ​ദ്യം ശ്ര​മി​ച്ചു​വെ​ങ്കി​ലും പാ​തി​യി​ൽ നി​ല​ച്ചു. പ​തി​ന​ഞ്ചാം നൂ​റ്റാ​ണ്ടി​ന്‍റെ ഗാ​ന​പ്ര​സ​രി​പ്പോ​ടെ രാ​മ​ക​ഥ​പ്പാ​ട്ട് വാ​യി​ക്കു​ന്ന ഗോ​മ​തി​അ​മ്മ​യു​ടെ ചൊ​ൽ​വ​ഴ​ക്ക​വും ഈ ​ത​ല​മു​റ ആ​സ്വ​ദി​ച്ചി​രു​ന്നു. ആ ​കൃ​തി​ക​ളു​ടെ ആ​ലാ​പ​ന​രീ​തി​യും നി​യ​മ​ങ്ങ​ളു​മാ​ണ് ഗോ​മ​തി അ​മ്മ​യു​ടെ മ​ര​ണ​ത്തോ​ടെ അ​ന്യ​മാ​കു​ന്ന​ത്.