കൂ​ടു​ത​ല്‍ വാ​ര്‍​ഡു​ക​ള്‍, കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍; മെ​ഡി​ക്ക​ല്‍​കോ​ള​ജി​ന്‍റെ മു​ഖഛാ​യ മാ​റു​ന്നു
Thursday, November 14, 2019 12:30 AM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: ചി​കി​ത്സാ സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി മ​ള്‍​ട്ടി സ്‌​പെ​ഷാ​ലി​റ്റി ബ്ലോ​ക്ക്, മാ​സ്റ്റ​ര്‍ പ്ലാ​ന്‍ പ്ര​കാ​ര​മു​ള്ള വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ന്നി​വ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യെ പു​തി​യ ത​ല​ത്തി​ലെ​ത്തി​ക്കു​മ്പോ​ള്‍ പ​ഴ​യ കെ​ട്ടി​ട​ത്തി​ന്‍റെ ന​വീ​ക​ര​ണം​കൂ​ടി ഇ​വി​ടെ ന​ട​പ്പാ​ക്ക​പ്പെ​ടു​ന്നു.
അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ വാ​ര്‍​ഡ് സ്ഥാ​പി​ക്കു​ക​യും മ​റ്റു വാ​ര്‍​ഡു​ക​ള്‍ ന​വീ​ക​രി​ക്കു​ക​യും ചെ​യ്ത​ത്. എ​ന്‍​ഡോ​ക്രൈ​നോ​ള​ജി, ഇ​എ​ന്‍​ടി, ന്യൂ​റോ വി​ഭാ​ഗ​ങ്ങ​ള്‍​ക്കാ​യാ​ണ് പു​തി​യ വാ​ര്‍​ഡു​ക​ള്‍ പ​ണി​ത​ത്.
നേ​ര​ത്തേ 25 വാ​ര്‍​ഡു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നി​ട​ത്ത് ഇ​നി 28 വാ​ര്‍​ഡു​ക​ളാ​കും ഉ​ണ്ടാ​കു​ക. സം​സ്ഥാ​ന​ത്തെ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ ആ​ദ്യ​മാ​യാ​ണ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ന്‍​ഡോ​ക്രൈ​നോ​ള​ജി വാ​ര്‍​ഡ് വ​രു​ന്ന​ത്. 60 കി​ട​ക്ക​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. 2012ല്‍ ​എ​ന്‍​ഡോ​ക്രൈ​നോ​ള​ജി​ക്ക് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് അ​നു​വ​ദി​ച്ചെ​ങ്കി​ലും കി​ട​ത്തി ച്ചി​കി​ത്സ​യ്ക്ക് സൗ​ക​ര്യ​മു​ണ്ടാ​യി​രു​ന്നി​ല്ല. 7, 4, 20, വാ​ര്‍​ഡു​ക​ള്‍ ടൈ​ല്‍​സ് പാ​കി​യും ശു​ചി​മു​റി​ക​ള്‍ പു​തു​ക്കി​പ്പ​ണി​തും കൂ​ടു​ത​ല്‍ സൗ​ക​ര്യ​പ്ര​ദ​മാ​ക്കി​യി​ട്ടു​ണ്ട്.
ക​ഴി​ഞ്ഞ ദി​വ​സം മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​എം.​കെ അ​ജ​യ​കു​മാ​ര്‍, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എം.​എ​സ് ഷ​ര്‍​മ​ദ് എ​ന്നി​വ​ര്‍ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തി.