അ​ന്ധ​രു​ടെ സം​ഗ​മം ഇ​ന്ന് വെ​ള്ള​യ​ന്പ​ല​ത്ത്
Thursday, November 14, 2019 12:28 AM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത കു​ടും​ബ​പ്രേ​ഷി​ത​ശു​ശ്രൂ​ഷ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ദം​പ്ര​ഥ​മാ​യി അ​ന്ധ​രു​ടെ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചി​ക്കു​ന്നു. ഇ​ന്ന് ഉ​ച്ച​യ്ക്കു 12ന് ​വെ​ള്ള​യ​ന്പ​ലം ആ​നി​മേ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന അ​ന്ധ​രു​ടെ സ​മ്മേ​ള​നം അ​ഡ്വ. വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​തി​രൂ​പ​താ സ​ഹാ​യ​മെ​ത്രാ​ൻ ഡോ. ​ആ​ർ. ക്രി​സ്തു​ദാ​സ് അ​ധ്യ​ക്ഷ​നാ​യി​രി​ക്കും. സ​മ്മേ​ള​ന​ത്തി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച അ​ന്ധ​രെ ആ​ദ​രി​ക്കും. തു​ട​ർ​ന്ന് അ​തി​രൂ​പ​ത കു​ടും​ബ​പ്രേ​ഷി​ത ശു​ശ്രൂ​ഷ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്ധ​കൂ​ട്ടാ​യ്മ ഫോ​റ​ത്തി​ന് രൂ​പം ന​ൽ​കും.
സ​മ്മേ​ള​ന​ത്തി​ൽ കു​ടും​ബ​പ്രേ​ഷി​ത ശു​ശ്രൂ​ഷ ഡ​യ​റ​ക്ട​ർ ഡോ. ​എ. ആ​ർ. ജോ​ണ്‍, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​കാ​ർ​വി​ൻ റോ​ച്ച്, ക​ലി​സ്റ്റ​സ്, ആ​ന്‍റ​ണി പ​ത്രോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തു​ന്ന അ​ന്ധ​രും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും രാ​വി​ലെ 10.30ന് ​ആ​ർ​ച്ച് ബി​ഷ​പ്സ് ഹൗ​സി​ലെ​ത്തി ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​സൂ​സ​പാ​ക്യ​ത്തെ സ​ന്ദ​ർ​ശി​ക്കും.