ധീ​ര​ജ​വാ​ന്‍റെ സ്മൃ​തി​മ​ണ്ഡ​പം സ​മൂ​ഹ​വി​രു​ദ്ധ​ര്‍ ത​ക​ര്‍​ത്തു
Thursday, November 14, 2019 12:28 AM IST
നെ​ടു​മ​ങ്ങാ​ട് : ആ​സാ​മി​ലെ തീ​ന്‍​സു​ക്കി​യി​ല്‍ ഉ​ള്‍​ഫ തീ​വ്ര​വാ​ദി​ക​ളു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ വീ​ര​മൃ​ത്യു​വ​രി​ച്ച ജ​വാ​ന്‍ വി​നോ​ദി​ന്‍റെ സ്മൃ​തി​മ​ണ്ഡ​പം ത​ക​ര്‍​ത്ത സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ളെ ഉ​ട​ന്‍ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് പൂ​ര്‍​വ സൈ​നി​ക്‌​സേ​വാ പ​രി​ഷ​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു. നെ​ടു​മ​ങ്ങാ​ട് കു​റ​ക്കോ​ട് റോ​ഡി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന സ്മൃ​തി​മ​ണ്ഡ​പ​മാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ല്‍ സ​മൂ​ഹ​വി​രു​ദ്ധ​ര്‍ ന​ശി​പ്പി​ച്ച​ത്. വി​നോ​ദി​നോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി ഈ ​റോ​ഡി​ന് വി​നോ​ദ് ന​ഗ​ര്‍ എ​ന്ന് നേ​ര​ത്തെ നാ​മ​ക​ര​ണം ചെ​യ്തി​ട്ടു​ണ്ട്. റോ​ഡി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന സ്മൃ​തി​മ​ണ്ഡ​പ​മാ​ണ് ത​ക​ര്‍​ത്ത​ത്. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യ​താ​യി നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് അ​റി​യി​ച്ചു.