തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​തോ​ടെ വെ​ള്ളം മു​ട​ങ്ങി; മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ വി​ശ​ദീ​ക​ര​ണം തേ​ടി
Wednesday, November 13, 2019 12:42 AM IST
തി​രു​വ​ന​ന്ത​പു​രം : ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് കൃ​ത്യ​മാ​യി​രു​ന്ന കു​ടി​വെ​ള​ളം തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​തോ​ടെ മു​ട​ങ്ങി​യ​താ​യി മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നി​ൽ പ​രാ​തി. ന​ന്ത​ൻ​കോ​ട്, ക​ന​ക​ന​ഗ​ർ സ്വ​ദേ​ശി​ക​ളാ​ണ് ക​മ്മീ​ഷ​നി​ൽ പ​രാ​തി​യു​മാ​യി എ​ത്തി​യ​ത്. ജ​ല അ​ഥോ​റി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ നാ​ലാ​ഴ്ച​യ്ക്ക​കം മ​റു​പ​ടി ഫ​യ​ൽ ചെ​യ്യ​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക് ആ​വ​ശ്യ​പ്പെ​ട്ടു.
പ​ല ദി​വ​സ​ങ്ങ​ളി​ലും കു​ടി​വെ​ള്ള​വി​ത​ര​ണം ഉ​ണ്ടാ​കാ​റി​ല്ല. ഉ​ണ്ടെ​ങ്കി​ൽ ത​ന്നെ ഫോ​ഴ്സ് കാ​ണി​ല്ല. ക​ന​ക​ന​ഗ​റി​ലു​ള്ള ര​ണ്ട് ഫ്ളാ​റ്റു​ക​ളി​ലേ​ക്ക് വെ​ള്ളം വ​ഴി​തി​രി​ച്ചു വി​ടു​ന്ന​താ​യി സം​ശ​യ​മു​ണ്ടെ​ന്ന് എ​സ്.​എ​സ്. അ​രു​ണ്‍​കു​മാ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.
രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളും നാ​ട്ടു​കാ​രും ജ​ല അ​ഥോ​റി​റ്റി ഉ​പ​രോ​ധി​ച്ചി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ല. കു​ടി​വെ​ള്ള ക്ഷാ​മ​ത്തെ കു​റി​ച്ച് ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​റോ​ട് പ​രാ​തി പ​റ​ഞ്ഞ​പ്പോ​ൾ ന​ഗ​ര​സ​ഭ​യ​ല്ല കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന​തെ​ന്നാ​യി​രു​ന്നു മ​റു​പ​ടി​യെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.