മാ​ലി​ന്യം നി​റ​ച്ച വാ​ഹ​നം ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ
Wednesday, November 13, 2019 12:42 AM IST
പാ​റ​ശാ​ല: പാ​റ​ശാ​ല​യ്ക്കു സ​മീ​പം ചെ​റു​വാ​ര​ക്കോ​ണ​ത്തി​ന​ടു​ത്ത് ത​മി​ഴ്നാ​ട് ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള​വാ​ഹ​നം മാ​ലി​ന്യ​വു​മാ​യി ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മാ​ലി​ന്യ​ത്തി​ൽ നി​ന്നു​ള്ള അ​സ​ഹ്യ​മാ​യ ദു​ർ​ഗ​ന്ധം പ​രി​സ​ര​വാ​സി​ക​ൾ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ഏ​റെ ബു​ദ്ധി​മു​ട്ടാ​ണു​ണ്ടാ​ക്കു​ന്ന​ത്. അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള മാം​സാ​വ​ശി​ഷ്ട​ങ്ങ​ളു​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ളാ​ണ് ലോ​റി​യി​ൽ ക​യ​റ്റി ഉ​പേ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ മാ​ലി​ന്യ​ങ്ങ​ൾ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​കാ​റാ​ണ് പ​തി​വെ​ങ്കി​ലും ര​ണ്ടു ദി​വ​സ​മാ​യി ഈ ​വാ​ഹ​നം ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ റോ​ഡി​ന് സ​മീ​പം പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ക​യാ​ണ്. അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന ത​മി​ഴ്നാ​ട് ഭാ​ഗ​ത്തെ
റോ​ഡി​ലാ​ണ് വാ​ഹ​നം ഒ​തു​ക്കി​യി​ട്ടി​രി​ക്കു​ന്ന​ത്. ത​മി​ഴ്നാ​ട് പോ​ലീ​സ് തി​രി​ഞ്ഞു നോ​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​വും നാ​ട്ടു​കാ​ർ​ക്കു​ണ്ട്. അ​സ​ഹ്യ​മാ​യ ദു​ർ​ഗ​ന്ധം കാ​ര​ണം നാ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ന്മേ​ൽ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും പോ​ലീ​സു​മെ​ത്തി മാ​ലി​ന്യ​ങ്ങ​ൾ കു​ഴി​ച്ച് മൂ​ടു​ക​യാ​ണ് പ​തി​വെ​ങ്കി​ലും ത​മി​ഴ്നാ​ട് ഭാ​ഗ​മാ​യ​തി​നാ​ൽ ന​ട​പ​ടി കൈ​ക്കൊ​ള്ളാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.