ക​തി​ർ​മ​ണ്ഡ​പ​ത്തി​ൽ കാ​രു​ണ്യ​ത്തി​ന്‍റെ ക​രം​നീ​ട്ടി ന​വ​ദ​മ്പ​തി​ക​ൾ
Wednesday, November 13, 2019 12:42 AM IST
വെ​ഞ്ഞാ​റ​മൂ​ട്: വി​വാ​ഹം ക​ഴി​ഞ്ഞ് ക​തി​ർ​മ​ണ്ഡ​പ​ത്തി​ൽ വ​ച്ചു ത​ന്നെ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ന് പ​ണം ന​ൽ​കി ന​വ​ദ​മ്പ​തി​ക​ൾ മാ​തൃ​ക​യാ​യി. ക​മ​ൽ രാ​ജ്- ശ്രീ​തു ദ​ന്പ​തി​ക​ളാ​ണ് മാ​തൃ​കാ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ എ​ല്ലാ​വ​രു​ടെ​യും ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യ​ത്. പു​തു ജീ​വി​ത​ത്തി​ലേ​യ്ക്ക് ക​ട​ക്കു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ പു​ല്ല​മ്പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ കി​ട​പ്പു രോ​ഗി​ക​ൾ​ക്ക് സാ​ന്ത്വ​ന​മേ​ക്കാ​ൻ തു​ക സം​ഭാ​വ​ന ന​ൽ​കി​യാ​ണ് ദ​മ്പ​തി​ക​ൾ വ്യ​ത്യ​സ്ത​രാ​യ​ത്. വ​ട്ട​യം ക​മ​ലാ​ല​യ​ത്തി​ൽ ശൈ​ല​ജ -ര​വീ​ന്ദ്ര​ൻ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ക​മ​ൽ രാ​ജും, നെ​ല്ല​നാ​ട് സാ​രം​ഗി​യി​ൽ സി​ന്ധു​വി​ന്‍റെ​യും ബോ​ബ​ന്‍റെ​യും മ​ക​ൾ ശ്രീ​തു​വും 10 നാ​ണ് വി​വാ​ഹി​ത​രാ​യ​ത്. ചെ​മ്പ​ക​മം​ഗ​ലം റ​ഷാ​ജ് റോ​യ​ൽ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ വ​ച്ചാ​യി​രു​ന്നു വി​വാ​ഹം. വി​വാ​ഹം ക​ഴി​ഞ്ഞ ഉ​ട​ൻ ത​ന്നെ ത​ങ്ങ​ളെ ആ​ശീ​ർ​വ​ദി​ക്കാ​ൻ എ​ത്തി​യ ഡി.​കെ.​മു​ര​ളി എം​എ​ൽ​എ​യു​ടെ കൈ​യ്യി​ൽ സ്വ​ന്തം ഗ്രാ​മ​ത്തി​ലെ കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് സ്വ​ന്ത​നം പ​ക​രാ​ൻ പ​തി​നാ​യി​രം രൂ​പ കൈ​മാ​റു​ക​യാ​യി​രു​ന്നു.