ഗ്ലൂ​ക്കോ​മീ​റ്റ​ര്‍ വി​ത​ര​ണം
Wednesday, November 13, 2019 12:42 AM IST
തി​രു​വ​ന​ന്ത​പു​രം: ബി​പി​എ​ല്‍ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട 60 വ​യ​സു ക​ഴി​ഞ്ഞ പ്ര​മേ​ഹ രോ​ഗി​ക​ള്‍​ക്കു​ള്ള ഗ്ലൂ​ക്കോ​മീ​റ്റ​ര്‍ വി​ത​ര​ണം 26ന് ​പ​ട്ടം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​സ്ഥാ​ന​ത്ത് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. മ​ധു നി​ര്‍​വ​ഹി​ക്കും. തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ​യും നേ​മം-​പോ​ത്ത​ന്‍​കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് അ​ന്നേ​ദി​വ​സം ഗ്ലൂ​ക്കോ​മീ​റ്റ​ര്‍ വി​ത​ര​ണം ചെ​യ്യും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് പൂ​ജ​പ്പു​ര​യി​ലു​ള്ള സാ​മൂ​ഹ്യ​നീ​തി ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍ 0471-2343241.

കാ​ർ കു​ഴി​യി​ലേ​യ്ക്ക് മ​റി​ഞ്ഞു;
ഏ​ഴു പേ​ർ​ക്ക് പ​രി​ക്ക്

വെ​മ്പാ​യം: നി​യ​ന്ത്ര​ണം വി​ട്ട കാ​ർ കു​ഴി​യി​ലേ​യ്ക്ക് മ​റി​ഞ്ഞു. ഏ​ഴു പേ​ർ​ക്ക് നി​സാ​ര പ​രി​ക്ക്. പു​ല​ർ​ച്ചെ 2.30ന് ​സം​സ്ഥാ​ന പാ​ത​യി​ൽ വ​ട്ട​പ്പാ​റ മു​സ്ലിം ജ​മാ​അ​ത്തി​ന് എ​തി​ർ​വ​ശ​ത്താ​യി​രു​ന്നു അ​പ​ക​ടം. മാ​ർ​ത്താ​ണ്ഡം സ്വ​ദേ​ശി​ക​ളാ​യ ഏ​ഴു പേ​രാ​യി​രു​ന്നു കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. വട്ടപ്പാറ പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് പ​രി​ക്കേ​റ്റ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ഡ്രൈ​വ​ർ മ​യ​ങ്ങി​യ​താ​കാം അ​പ​ക​ട​കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
വ​ട്ട​പ്പാ​റ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.