ന​ട​ന്നു നേടി ആ​ര്യ​നാ​ടിന്‍റെ ചുണക്കുട്ടികൾ
Wednesday, November 13, 2019 12:42 AM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ലാ സ്കൂ​ൾ അ​ത്‌​ല​റ്റി​ക് മീ​റ്റി​ൽ ന​ട​ത്ത​ത്തി​ൽ മി​ടു​ക്ക​രാ​യി ആ​ര്യ​നാ​ട് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ. ജൂ​ണി​യ​ർ സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ൽ ആ​ര്യ​നാ​ടി​ന്‍റെ താ​ര​ങ്ങ​ളാ​ണ് മി​ക​വ് പു​ല​ർ​ത്തി​യ​ത്. ഇ​രു​വി​ഭാ​ഗ​ങ്ങ​ളി​ലും സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ൽ ര​ണ്ടു​വീ​തം സ്വ​ർ​ണം, വെ​ള്ളി, വെ​ങ്ക​ല മെ​ഡ​ലു​ക​ളാ​ണ് ന​ട​ന്നു നേ​ടി​യ​ത്.
മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ എ​ട്ടു​പേ​രി​ൽ ആ​റു​പേ​ർ​ക്കും മെ​ഡ​ൽ നേ​ടാ​നാ​യി. ജൂ​ണി​യ​ർ ആ​ണ്‍​കു​ട്ടി​ക​ളി​ൽ സി​ബി​ൻ ര​ണ്ടാ​മ​തും ശ്രീ​ലേ​ഷ് മൂ​ന്നാ​മ​തു​മെ​ത്തി. ഇ​തേ വി​ഭാ​ഗം പെ​ണ്‍​കു​ട്ടി​ക​ളി​ൽ ആ​ര​തി ച​ന്ദ്ര​ൻ ഒ​ന്നാ​മ​തും ന​വ്യ ര​ണ്ടാ​മ​തു​മെ​ത്തി. സീ​നി​യ​ർ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ കൃ​ഷ്ണാ ച​ന്ദ്ര​ൻ സു​വ​ർ​ണ നേ​ട്ട​ത്തി​ന് ഉ​ട​മ​യാ​യ​പ്പോ​ൾ ജ​യ​ല​ക്ഷ്മി ര​ണ്ടാം സ്ഥാ​നം നേ​ടി. കാ​യി​കാ​ധ്യാ​പ​ക​ൻ വി​നോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 52 താ​ര​ങ്ങ​ളാ​ണ് വി​വി​ധ ഇ​ന​ങ്ങ​ളി​ൽ പോ​രാ​ട്ട​ത്തി​ന് ഇ​റ​ങ്ങി​യ​ത്.