വേ​ഗ​താ​ര​ങ്ങ​ളാ​യി ആ​കാ​ശും ഗ്രെ​യ്സും
Tuesday, November 12, 2019 12:33 AM IST
തി​രു​വ​ന​ന്ത​പു​രം: റ​വ​ന്യൂ ജി​ല്ലാ സ്കൂ​ള്‍ അ​ത​ല​റ്റി​ക് ചാ​മ്പ്യ​ന്‍​ഷി​പ്പി​ലെ വേ​ഗ​താ​ര​ങ്ങ​ളാ​യി ആ​കാ​ശും ഗ്രേ​സും. സീ​നി​യ​ര്‍ വി​ഭാ​ഗം 100 മീ​റ്റ​ര്‍ ഓ​ട്ട​മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളാ​ണ് മീ​റ്റി​ലെ വേ​ഗ​മേ​റി​യ​ത​ര​പ​ദ​വി​ക്ക് അ​വ​കാ​ശി​ക​ള്‍. ആ​കാ​ശ് ചെ​മ്പ​ഴ​ന്തി എ​സ്എ​ന്‍ ജി​എ​ച്ച്എ​സ്എ​സി​ലെ പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​യാ​ണ്. തി​രു​വ​ന​ന്ത​പു​രം സാ​യി​യി​ലാ​ണ് പ​രി​ശീ​ല​നം. ക​ഴി​ഞ്ഞ​ത​വ​ണ സം​സ്ഥാ​ന, ദേ​ശീ​യ സ്കൂ​ള്‍ മീ​റ്റു​ക​ളി​ല്‍ ട്രി​പ്പി​ള്‍ ജ​ംപി​ല്‍ മെ​ഡ​ല്‍ നേ​ടി​യ ആ​കാ​ശ് ആ​ദ്യ​മാ​യാ​ണ് നൂ​റു​മീ​റ്റ​റി​ല്‍ ജേ​താ​വാ​കു​ന്ന​ത്.
തി​രു​വ​ന​ന്ത​പു​രം സാ​യി​യു​ടെ ത​ന്നെ ഗ്രെ​യ്സ് മ​രി​യ സീ​നി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ ജേ​താ​വാ​യി. തു​ണ്ട​ത്തി​ല്‍ എംവി എ​ച്ച്എ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ്. ക​ഴി​ഞ്ഞ​വ​ര്‍​ഷം ദേ​ശീ​യ ജൂ​ണി​യ​ര്‍ അ​ത്‌​ല​റ്റി​ക് മീ​റ്റീ​ല്‍ പ​ങ്കെ​ടു​ത്ത താ​രമാണ് ​ ഗ്രെ​യ്സ്. നൂ​റു​മീ​റ്റ​ളി​ല്‍ സാ​യി താ​ര​ങ്ങ​ളു​ടെ പോ​രാ​ട്ട​ത്തി​നാ​ണ് യൂ​ണി​വേ​ഴ്സി​റ്റി സ്റ്റേ​ഡി​യം സാ​ക്ഷ്യം വ​ഹി​ച്ച​ത്.
ജൂ​ണി​യ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ സാ​യി​യി​ല്‍ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന ഫി​ബി​ന്‍​രാ​ജു ഒ​ന്നാ​മ​തെ​ത്തി. തു​ണ്ട​ത്തി​ല്‍ സ്കൂ​ള്‍ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യ ഫി​ബി​ന്‍​രാ​ജു അ​ടി​മ​ല​ത്തു​റ സ്വ​ദേ​ശി​യാ​ണ്. പെ​ണ്‍​കു​ട്ടി​ക​ളു​ടെ ജൂ​ണി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ വി​ഭാ​ഗ​ത്തി​ല്‍ വെ​ള്ളാ​യ​ണി അ​യ്യ​ങ്കാ​ളി സ്മാ​ര​ക സ്പോ​ര്‍​ട്സ് സ്കൂ​ളി​ലെ 10-ാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി സം​വൃ​താ രാ​ജു ജേ​താ​വാ​യി. മ​ല​പ്പു​റം അ​രീ​ക്കോ​ട് സ്വ​ദേ​ശി​യാ​യ സം​വൃ​ത ക​ഴി​ഞ്ഞ മൂ​ന്നു​വ​ര്‍​ഷ​മാ​യി അ​യ്യ​ങ്കാ​ളി സ്കൂ​ളി​ലാ​ണ് പ​രി​ശീ​ല​നം നേ​ടു​ന്ന​ത്.
സ​ബ് ജൂ​ണി​യ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളി​ല്‍ വെ​ള്ളാ​യ​ണി അ​യ്യ​ങ്കാ​ളി സ്മാ​ര​ക സ്പോ​ര്‍​ട്സ് സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി എം.​കെ. വി​ഷ്ണു ഒ​ന്നാ​മ​നാ​യി. വ​യ​നാ​ട് സു​ല്‍​ത്താ​ന്‍​ബ​ത്തേ​രി സ്വ​ദേ​ശി​യാ​യ വി​ഷ്ണു അ​ഞ്ചു വ​ര്‍​ഷ​മാ​യി വെ​ള്ളാ​യ​ണി സ്കൂ​ളി​ലാ​ണ് പ​ഠി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ര്‍​ഷം സം​സ്ഥാ​ന സ്കൂ​ള്‍ മീ​റ്റി​ലും മെ​ഡ​ല്‍ നേ​ടി​യ താ​ര​മാ​ണ് വി​ഷ്ണു. പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ തു​ണ്ട​ത്തി​ല്‍ എം​വി​എ​ച്ച്എ​സ്എ​സ് എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി സ്നേ​ഹാ ജേ​ക്ക​ബ് ഒ​ന്നാ​മ​തെ​ത്തി. ഇ​ടു​ക്കി ക​ട്ട​പ്പ​ന സ്വ​ദേ​ശി​യാ​യ സ്നേ​ഹ കാ​ര്യ​വ​ട്ടം സാ​യി​യി​ലാ​ണ് പ​രി​ശീ​ല​നം നേ​ടു​ന്ന​ത്. ക​ഴി​ഞ്ഞ സം​സ്ഥാ​ന സ്കൂ​ള്‍ ഗെ​യിം​സി​ല്‍ 100 മീ​റ്റ​റി​ലും ലോം​ഗ് ജം​പി​ലും റി​ലേ​യി​ലും മെ​ഡ​ല്‍ നേ​ട്ടം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.