ക​ഴി​ഞ്ഞ വ​ർ​ഷം ലി​പ്ന​യു​ടെ സ്വ​ർ​ണ​മോ​ഹം ആ​ന​വ​ണ്ടി പ​റ്റി​ച്ചു; ഇ​ക്കു​റി സ്വ​ർ​ണം നേ​ടി
Tuesday, November 12, 2019 12:33 AM IST
തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ​വ​ർ​ഷം ന​ട​ന്ന റ​വ​ന്യൂ​ജി​ല്ലാ സ്കൂ​ൾ അ​ത്‌​ല​റ്റി​ക് മീ​റ്റി​ൽ ആ​ന​വ​ണ്ടി(​കെ​എ​സ്ആ​ർ​ടി​സി) സ​മ​യ​ത്ത് എ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത താ​ര​മാ​യി​രു​ന്നു ലി​പ്ന.
അ​മ​ര​വി​ള എ​ൽ​എം​എ​ച്ച്എ​സ്എ​സി​ലെ ലി​പ്ന ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ന​ഷ്ടം ഇ​ക്കു​റി സ്വ​ർ​ണ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യാ​ണ് ക​ലി​പ്പ് തീ​ർ​ത്ത​ത്.
അ​മ​ര​വി​ള​യി​ൽ നിന്നും ​ക​ഴി​ഞ്ഞ വ​ർ​ഷം കാ​ര്യ​വ​ട്ടം എ​ൽ​എ​ൻ​സി​പി​യി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​നാ​യി കെ​എ​സ്ആ​ർ​ടി​സി ബസിൽ ക​യ​റി​യി​റ​ങ്ങി എ​ത്തി​യ​പ്പോ​ൾ മ​ത്സ​ര​ത്തി​ന് റി​പ്പോ​ർ​ട്ട് ചെ​യ്യേ​ണ്ട സ​മ​യ​വും ക​ഴി​ഞ്ഞി​രു​ന്നു. ഇ​തോ​ടെ കെ​എ​സ്ആ​ർ​ടി​സി എ​ന്നു കേ​ട്ടാ​ൽ ഷോ​ട്ട് പു​ട്ട് താ​ര​മാ​യ ലിപ​ന​യ്ക്കു ഒ​രു ഏ​റ് കൊ​ടു​ക്ക​ണ​മെ​ന്ന തോ​ന്ന​ലാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ക്കു​റി ഇ​ന്ന​ലെ പു​ല​ർ​ച്ചെ ത​ന്നെ അ​മ​ര​വി​ള​യി​ൽ നി​ന്നും കാ​യി​കാ​ധ്യാ​പ​ക​ൻ സ​ന​ൽ​കു​മാ​റി​ന്‍റെ കാ​റി​ൽ ക​യ​റി തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി യൂ​ണി​വേ​ഴ്സി​റ്റി സ്റ്റേ​ഡി​യ​ത്തി​ൽ മ​ത്സ​ര​ത്തി​നു​മി​റ​ങ്ങി.
സ​ബ്ജൂ​ണി​യ​ർ വി​ഭാ​ഗം പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഷോ​ട്ട്പു​ട്ടി​ൽ 9.11 മീ​റ്റ​ർ എ​റി​ഞ്ഞാ​ണ് ലി​പ്ന സ്വ​ർ​ണം നേ​ടി​യ​ത്.
ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ന​ഷ്ട​ത്തി​നു​ള്ള മ​ധു​ര​പ്ര​തി​കാ​ര​മാ​യാ​ണ് ലി​പ്ന ഈ ​സു​വ​ർ​ണ നേ​ട്ട​ത്തെ കാ​ണു​ന്ന​ത്.