ഇ​ന്‍റ​ർ സ്കൂ​ൾ ബാ​സ്ക്ക​റ്റ് ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്: വി​ശ്വ​ദീ​പ്തി സ്കൂ​ളി​ന് കി​രീ​ടം
Tuesday, November 12, 2019 12:33 AM IST
കാ​ട്ടാ​ക്ക​ട : വി​ശ്വ ദീ​പ്തി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ സം​ഘ​ടി​പ്പി​ച്ച 12-ാ മ​ത് വി​ശ്വ​ദീ​പ്തി ഇ​ന്‍റ​ർ സ്കൂ​ൾ ബാ​സ്ക്ക​റ്റ് ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ വി​ശ്വ​ദീ​പ്തി സ്കൂ​ൾ ഒ​ന്നാം സ്ഥാ​ന​വും കു​ട്ട​മ​ല മാ​ർ ബ​സേ​ലി​യോ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.
വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​വി​ത​ര​ണം കാ​ട്ടാ​ക്ക​ട എ​എ​സ്ഐ ശ്രീ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ മ​നേ​ജ​ർ റ​വ.​ഡോ. വ​ർ​ഗീ​സ് ന​ടു​ത​ല, പ്രി​ൻ​സി​പ്പ​ൽ ടോ​മി ജോ​സ​ഫ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ എ​സ്.​എ​സ്.​ശോ​ഭ, മാ​ർ ബ​സേ​ലി​യോ​സ് സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ജ​സ്റ്റി​ൻ നീ​ല​റ​ത്ത​ല എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.