പെ​ട്രോ​ൾ പ​മ്പി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ടെ​മ്പോ​വാ​ൻ ക​ത്തി​ന​ശി​ച്ചു
Tuesday, October 22, 2019 12:04 AM IST
വി​ഴി​ഞ്ഞം : പെ​ട്രോ​ൾ പ​മ്പി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ടെ​മ്പോ​വാ​ൻ ക​ത്തി​ന​ശി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​തി​നൊ​ന്നോ​ടെ​യാ​ണ് വി​ഴി​ഞ്ഞം മു​ക്കോ​ല​യി​ലെ പെ​ട്രോ​ൾ പ​മ്പി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ടെ​മ്പോ​യി​ൽ തീ​പി​ടി​ച്ച​ത്.​പ​മ്പി​ൽ തീ ​പ​ട​രു​ന്ന​താ​യ വാ​ർ​ത്ത പ്ര​ച​രി​ച്ച​തോ​ടെ നാ​ട്ടു​കാ​രും പ​ര​ക്കം പാ​ഞ്ഞു.

പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ച് വാ​ഹ​ന​ങ്ങ​ളെ തി​രി​ച്ചു​വി​ട്ടു. വി​ഴി​ഞ്ഞ​ത്തു​നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് തീ​യ​ണ​ച്ചു.​സ​മീ​പ​ത്തെ ഒ​രു സ്വ​കാ​ര്യ സ്കൂ​ളി​ൽ കു​ട്ടി​ക​ളെ എ​ത്തി​ക്കു​ന്ന വാ​ഹ​ന​മാ​ണ് ക​ത്തി​ന​ശി​ച്ച​ത്.

പ​മ്പ് അ​ട​ച്ച് ജീ​വ​ന​ക്കാ​ർ പോ​യ ശേ​ഷ​മാ​ണ് പെ​ട്രോ​ൾ ടാ​ങ്കി​ന് മു​ക​ളി​ൽ നി​ർ​ത്തി​യി​രു​ന്ന ടെ​മ്പോ​യു​ടെ മു​ൻ​ഭാ​ഗം ക​ത്തു​ന്ന​ത് നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.​ഇ​വ​ർ അ​റി​യി​ച്ച​തോ​ടെ വി​ഴി​ഞ്ഞം ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ രാ​മ​മൂ​ർ​ത്തി, ലീ​ഡിം​ഗ് ഫ​യ​ർ​മാ​ൻ ഷാ​ജി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ ജീ​വ​ന​ക്കാ​ർ ഒ​രു മ​ണി​ക്കൂ​റോ​ളം എ​ത്തി തീ​യ​ണ​ച്ച​തോ​ടെ​യാ​ണ് അ​പ​ക​ടം ഒ​ഴി​വാ​യ​ത്.

ഈ ​സ​മ​യം വി​വി​ധ സ്കൂ​ളു​ക​ളു​ടെ പ​ത്തോ​ളം വാ​ഹ​ന​ങ്ങ​ളും തൊ​ട്ട​ടു​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്നു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​കാം തീ ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്ന് അ​ധി​കൃ​ത​ർ​ക​രു​തു​ന്നു. വാ​നി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ്ണ​മാ​യി ക​ത്തി​യ​മ​ർ​ന്നു.