സം​ഘ​ര്‍​ഷം പോ​ലീ​സ് ഇ​ട​പെ​ട്ട് ശാ​ന്ത​മാ​ക്കി
Tuesday, October 22, 2019 12:04 AM IST
പേ​രൂ​ര്‍​ക്ക​ട: യു​ഡി​എ​ഫി​ന്‍റെ ബൂ​ത്ത് ഓ​ഫീ​സി​നു സ​മീ​പം എ​ല്‍​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ പോ​സ്റ്റ​ര്‍ ഒ​ട്ടി​ക്കാ​നും അ​ല​ങ്ക​രി​ക്കാ​നും ശ്ര​മി​ച്ച​ത് സം​ഘ​ര്‍​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ചു. മു​ട്ട​ട എ​സ്എ​ന്‍​ഡി​പി ഹാ​ളി​ന് സ​മീ​പ​ത്തെ കോ​ണ്‍​ഗ്ര​സ് ബൂ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ലാ​ണ് ഇ​രു​വി​ഭാ​ഗ​ങ്ങ​ള്‍ ത​മ്മി​ല്‍ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ 10 നാ​യി​രു​ന്നു സം​ഭ​വം. അ​തേ​സ​മ​യം ഇ​ത്ത​ര​മൊ​രു പ്ര​ശ്നം ത​ങ്ങ​ളി​ല്‍ നി​ന്ന് ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് എ​ല്‍​ഡി​എ​ഫ് പ​റ​യു​ന്ന​ത്. സം​ഘ​ര്‍​ഷം മൂ​ര്‍​ച്ഛി​ക്കു​ന്ന​തി​നു മു​മ്പു​ത​ന്നെ പേ​രൂ​ര്‍​ക്ക​ട സി​ഐ വി. ​സൈ​ജു​നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം എ​ത്തി പ്ര​ശ്നം ശാ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു.