നെ​യ്യാ​റ്റി​ന്‍​ക​ര ഗ​വ. ഗേ​ള്‍​സ് എ​ച്ച്എ​സ്എ​സി​ല്‍ വെ​ള്ളം കു​ടി​ക്കാ​ന്‍ ഇ​ന്ന് മു​ത​ല്‍ ജ​ല​മ​ണി മു​ഴ​ങ്ങും
Tuesday, October 22, 2019 12:04 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര : വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വെ​ള്ളം കു​ടി​ക്കാ​നാ​യി നെ​യ്യാ​റ്റി​ന്‍​ക​ര ഗ​വ. ഗേ​ള്‍​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ ഇ​ന്ന് മു​ത​ല്‍ ജ​ല​മ​ണി മു​ഴ​ങ്ങും.

വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്. വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ല​രും വെ​ള്ളം കൊ​ണ്ടു വ​രാ​റു​ണ്ടെ​ങ്കി​ലും പ​ല​പ്പോ​ഴും ന​ല്ലൊ​രു ശ​ത​മാ​നം പേ​രും മു​ഴു​വ​നും കു​ടി​ക്കാ​റി​ല്ല. വെ​ള്ളം കു​ടി​ക്കാ​തി​രി​ക്കു​ന്ന​തി​ലൂ​ടെ രോ​ഗ​ങ്ങ​ളെ ക്ഷ​ണി​ച്ചു വ​രു​ത്തു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് ര​ക്ഷി​താ​ക്ക​ള്‍ ത​ന്നെ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​തൊ​ക്കെ ക​ണ​ക്കി​ലെ​ടു​ത്താ​ണ് വെ​ള്ളം കു​ടി​ക്കാ​ൻ അ​വ​രെ പ്രേ​രി​പ്പി​ക്കാ​നാ​യി ഇ​നി മു​ത​ൽ ജ​ല​മ​ണി മു​ഴ​ങ്ങു​ക.

ദി​വ​സ​വും രാ​വി​ലെ​യും ഉ​ച്ച​യ്ക്കും കൃ​ത്യ സ​മ​യ​ത്തു മ​ണി മു​ഴ​ങ്ങും. ആ ​സ​മ​യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി കു​ട്ടി​ക​ൾ ആ​വ​ശ്യ​ത്തി​ന് വെ​ള്ളം കു​ടി​ക്കു​ന്നു എ​ന്ന് അ​ധ്യാ​പ​ക​ര്‍ ഉ​റ​പ്പ് വ​രു​ത്തു​ക​യും ചെ​യ്യും.